മറ്റാരുണ്ട് ? നേതൃമാറ്റമില്ലെന്ന സൂചനയുമായി എംവി ഗോവിന്ദൻ

Trivandrum Politics

തിരുവനന്തപുരം -: തന്നെയും പ്രതിപക്ഷ നേതാവ് പിണറായി വിജയനെയും മാറ്റണമെന്ന് ആഗ്രഹിക്കുന്നവരുണ്ടെന്നും അത് നടക്കില്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. തന്നെയും പിണറായിയെയും മാറ്റിയിട്ട് വേറെ ആരെ വെക്കുമെന്ന് എം വി ഗോവിന്ദൻ ചോദിച്ചു. പാർട്ടിയയുടെ തിരുവനന്തപുരം മേഖല റിപ്പോർട്ടിംഗിലാണ് എം വി ഗോവിന്ദന്റെ ഈ പരാമർശം.

സെക്രട്ടറിയറ്റ് പുന:സംഘടിപ്പിക്കുമെന്നതും ആലോചനയിൽ ഇല്ലെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. സംസ്ഥാന കമ്മിറ്റി അഴിച്ചുപണിയുമെന്ന പ്രചാരണവും തെറ്റാണ്. നേതാക്കളിൽ കുറ്റം ചാർത്തി സ്ഥാനങ്ങളിൽ നിന്ന് മാറ്റുന്നത് സിപിഐഎം രീതിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ പിണറായി വിജയനും എം വി ഗോവിന്ദനും എതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു. എം വി ഗോവിന്ദൻ പാർട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറണമെന്നായിരുന്നു അംഗങ്ങളുടെ ആവശ്യം. തെരഞ്ഞെടുപ്പിന്റെ റിവ്യൂ വിശദമായി ചർച്ച ചെയ്യാൻ വിളിച്ച് ചേർത്ത എം വി ഗോവിന്ദനും പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിലാണ് വിമർശനം ഉയർന്നത്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *