എയ്ഡഡ് സ്ക്കൂളുകളിലെ ഭിന്നശേഷി നിയമനം ; മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുള്ളതായി മന്ത്രി

Kerala Trivandrum
Print Friendly, PDF & Email

തിരുവനന്തപുരം – ഭിന്നശേഷി സംവരണ നിയമനം, അദ്ധ്യാപക- അനദ്ധ്യാപക നിയമനാംഗീകാരങ്ങൾ എന്നീ വിഷയങ്ങളിൽ സ്വീകരിക്കേണ്ട നടപടിക്രമങ്ങളെ സംബന്ധിച്ച് ഹൈകോടതിയുടെയും സുപ്രീംകോടതിയുടെയും ഉത്തരവുകൾക്കനുസൃതമായി 2022 ജൂലൈ 25 മുതൽ സർക്കാർ മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുള്ളതായും മന്ത്രി വ്യക്തമാക്കി

ഭിന്നശേഷി സംവരണം നടപ്പിലാക്കുന്നതിനായി, ബാക്ക് ലോഗ് കണക്കാക്കി, 23/06/2024 വരെ റോസ്റ്റർ സമർപ്പിച്ച സംസ്ഥാനത്തെ എയ്ഡഡ് സ്കൂൾ മാനേജ്മെന്റുകളുടെ എണ്ണം 3127 ആണ്. ഇതിൽ കോർപ്പറേറ്റ് 468. വ്യക്തിഗതം 2659 എന്നിങ്ങനെയാണ്. നാളിതു വരെ സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ നിയമിക്കപ്പെട്ട ഭിന്നശേഷി വിഭാഗം ജീവനക്കാരുടെ എണ്ണം 1204 ആണ്.

സുപ്രീം കോടതിയുടെ 30/10/2023 ലെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ, സെലക്ഷൻ… സുപ്രീം കോടതിയുടെ 30/10/2023 ലെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ, സെലക്ഷൻ കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട് സർക്കാർ സമർപ്പിച്ച പ്രൊപ്പോസൽ അനുസരിച്ച് തുടർ നടപടി സ്വീകരിക്കുന്നതിന് കോടതി അനുമതി നൽകിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിച്ചു വരുന്നു.

Leave a Reply

Your email address will not be published. Required fields are marked *