ഒരു ജീവൻ നിലനിർത്താൻ നാട് കൈകോർക്കുന്നു

Kerala Alappuzha
Print Friendly, PDF & Email

എടത്വ – മുട്ടാർ പഞ്ചായത്തും ചങ്ങനാശ്ശേരി പ്രത്യാശയും ചേർന്ന് കൊല്ലംമാലിൽ പ്രിൻസ് തോമസി(34) ന്റെ കിഡ്നിമാറ്റൽ ശസ്ത്രക്രിയയ്ക്ക് വേണ്ടി കൈ കോർക്കുന്നു. ഫെബ്രുവരി മാസം പതിനാറാം തീയതി ഞായറാഴ്ച 9 മണി മുതൽ രണ്ടു മണി വരെ 5 മണിക്കൂർ കൊണ്ട് 12 ലക്ഷം രൂപ സമാഹരിക്കുക എന്നുള്ളതാണ് ലക്ഷ്യം. ഈ ഉദ്യമം വിജയിപ്പിച്ച് പ്രിൻസ് തോമസിനെ ജീവിതത്തിലേക്ക് കൊണ്ടുവരുവാൻ നല്ലവരായ എല്ലാവരുടെയും സഹകരണ സഹായം അഭ്യർത്ഥിക്കുന്നതായി പ്രത്യാശ ഡയറക്ടർ റവ. ഫാദർ സെബാസ്റ്റ്യൻ പുന്നശ്ശേരി,ജനറൽ കൺവീനർ ജോസ് മാമൂട്ടിൽ,പ്രസിഡണ്ട് സുരമ കെ,വൈസ് പ്രസിഡണ്ട് മെർലിൻ ബൈജു എന്നിവർ അറിയിച്ചു .ടോണി പുളിക്കൻ , സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിനോദ് കുമാർ,ലിപി മോൾ വർഗീസ്,മെമ്പർമാർ, ആന്റണി കെ, ലതീഷ് കുമാർ, ഷിലി അലക്സ്, ഡോളി സ്കറിയ, ശശികല സുനിൽ, റിനേഷ് ബാബു, മേഖലാ കൺവീനർമാർ, കെ പി കുഞ്ഞുമോൻ,ബോബൻ ജോസ് ,വാർഡ്തല കൺവീനർമാർ, ജോയിൻ കൺവീനർമാർ എന്നിവർ നേതൃത്വം നല്കും.

✒️ഡോ. ജോൺസൺ വി.ഇടിക്കുള

Leave a Reply

Your email address will not be published. Required fields are marked *