പത്തനംതിട്ട – ബഡ്ജറ്റ് വിഹിതം പുന:സ്ഥാപിക്കുക. പട്ടിക ജാതി പട്ടിക വർഗ്ഗ സംയുക്ത സമിതി പത്തനംതിട്ട ജില്ല കമ്മറ്റി.യുടെ ആഭിമുഖ്യത്തിൽ പ്രധിഷേധ മാർച്ച് നടത്തി. പട്ടിക വിഭാഗങ്ങളുടെ സാമൂഹ്യ പുരോഗതിക്ക് വേണ്ടിയുള്ള തുക ബഡ്ജറ്റിൽ നിന്നും വെട്ടി കുറച്ചതു പുനസ്ഥാപിക്കണമെന്നും, ഭൂമി, തൊഴിൽ, മെച്ചപ്പെട്ട വിദ്യാഭ്യാസം ഇവകളിൽ തുല്യനീതി നടപ്പാക്കണമെന്നും, പട്ടികജാതി പട്ടികവർഗ്ഗ Himself സമിതി സർക്കാരിനോട് അവശ്യപെട്ടു..
പത്തനംതിട്ട ജില്ലാ പ്രസിഡന്റ്. T.T. സുശീലന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം സമിതി ഓർഗനൈസിംഗ് സെക്രട്ടറി സുനിൽ വലഞ്ചുഴി ഉൽഘാടനം ചെയ്തു. സമിതി ജില്ല സെക്രട്ടറി P.N. പുരുഷോത്തമൻ,, കേരള സാംബവർ സൊസൈറ്റി ജില്ല ജോയിന്റ് സെക്രട്ടറി സന്തോഷ് പട്ടേരി,, അഖില കേരള പാണർ സമാജം ജില്ല പ്രസിഡന്റ് അശോകൻ പുതമൺ,,, ഘടകസംഘടന നേതാക്കളായ സമിതി താലൂക്ക് സെക്രട്ടറി ഷൈജി മെഴുവേലി,,, താലൂക്ക് പ്രസിഡന്റ് സുരേഷ്,, ശന്തകുമാർ,, രാമകൃഷ്ണൻ,, വിശ്വനാഥൻ,, ഗോപാലകൃഷ്ണൻ.. വിശ്വനാഥൻ,രാജൻ,, രാധാകൃഷ്ണൻ,, എന്നിവർ സംസാരിച്ചു..


