ഇലവുംതിട്ട:- കുളനട റൂട്ടിൽ നിയന്ത്രണം വിട്ട കാർ രാമഞ്ചിറയിലെ റബർ തോട്ടത്തിലേക്ക് മറിഞ്ഞു. ഒരു വീട്ടിലെ നാലു പേർക്ക് പരിക്കുപറ്റി. ഇലവുംതിട്ട പൂപ്പൻകാലായിൽ വീട്ടിൽ നിഷ (48), അജീഷ് കുമാർ (46), ജിജോ ജോസ് (20), ആൻഷ(10) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാമഞ്ചിറ – കുളനട റോഡിൽ വൈ.എം.സി.എ കെട്ടിടത്തിന് സമീപം ഇന്നലെ രാവിലെ ഏഴു മണിയോടെയാണ് അപകടം. ന്യൂഡൽഹിയിലെ ജോലി സ്ഥലത്തേക്ക് പോയ യുവതിയെ തിരുവനന്തപുരം വിമാനത്താവളത്തിൽ പോയി യാത്രയാക്കിയ ശേഷം മടങ്ങി വന്നിരുന്നവർ സഞ്ചരിച്ചിരുന്ന കാറാണ് റബർ തോട്ടത്തിലേക്ക് മറിഞ്ഞത്. കാർ റബർ മരത്തിൽ തട്ടി നിന്നതിനാൽ വയലിലേക്കും, വെള്ളത്തിലേക്കും വീണില്ല.


