കോന്നി മെഡിക്കൽ കേളേജിലെ രണ്ടു ഡോക്ടറന്മാർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ കൊക്കയിലേക്ക് മറിഞ്ഞു

Pathanamthitta
Print Friendly, PDF & Email

കോന്നി: നിയന്ത്രണം വിട്ട സ്‌കൂട്ടർ കൊക്കയിലേക്ക മറിഞ്ഞ് കോന്നി മെഡിക്കൽ കോളജിലെ രണ്ടു ജൂനിയർ ഡോക്ടർമാർക്ക് പരുക്കേറ്റു. അപകട വിവരം പുറംലോകം വൈകിയാണ് അറിഞ്ഞത്. ഗവ: മെഡിക്കൽ കോളേജിലെ രണ്ട് വനിതാ ജൂനിയർ ഡോക്ടർമാരാണ് അപകടത്തിൽപ്പെട്ടത്.

ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നിന് മെഡിക്കൽ കോളജിൽ നിന്നും കോന്നിയിലേക്ക് വരുമ്പോൾ ഇുപതേക്കറിലേക്ക് തിരിയുന്ന റോഡിന് സമീപം സ്‌കൂട്ടർ നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിയുകയായിരുന്നു. ഡോ. അഷിത, ഡോ. വേണി എന്നിവരാണ് അപകടത്തിൽപ്പെട്ടത്.

അഷിതയായിരുന്നു സ്‌കൂട്ടർ ഓടിച്ചിരുന്നത്. നിയന്ത്രണം വിട്ട് ആറടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ സ്‌കുട്ടറിൽ നിന്ന് ഇരുവരും തെറിച്ച് തോടിന്റെ കരയിലെ പൊന്തക്കാട്ടിൽ ഒരു മണിക്കൂറോളം കിടന്നു. തുടർന്ന് സഹപ്രവർത്തകരെ വിവരം അറിയിച്ചത് അനുസരിച്ച് അവർ എത്തി ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഹെൽമറ്റ് ധരിിരുന്നതിനാൽ തലയ്ക്ക് പരുക്കേറ്റില്ല. രണ്ടുപേരുടെയും കൈകളുടെ എല്ലുകൾ പൊട്ടിയിട്ടുണ്ട്.

ഡോ. അഷിതയെ പത്തനംതിട്ടയിൽ നിന്നും മാതാപിതാക്കളെത്തി തിരുവനന്തപുരം എസ് ബി ഫോർട്ട് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഡോ. വേണിയെ അമ്പലപ്പുഴയിൽ നിന്നും ഭർത്താവ് എത്തി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *