ഹരിതകര്‍മസേനയ്ക്ക് ഇലക്ട്രിക് ഓട്ടോ നല്‍കി

Pathanamthitta
Print Friendly, PDF & Email

മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് ഹരിതകര്‍മസേനയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി പത്തനംതിട്ട ജില്ലാ പഞ്ചായത്തില്‍ നിന്ന് ലഭിച്ച ഇലക്ട്രിക്ക് ഓട്ടോയുടെ പ്രവര്‍ത്തനോദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം സി. കെ ലതാകുമാരി നിര്‍വഹിച്ചു. നിര്‍മല ഗ്രാമം, നിര്‍മല നഗരം, നിര്‍മല ജില്ല പദ്ധതിയുടെ ഭാഗമായാണ് ഹരിതകര്‍മസേനക്ക് ജില്ലാ പഞ്ചായത്ത് ഇലക്ട്രിക് ഓട്ടോ നല്‍കിയത്. മല്ലപ്പള്ളി ഗ്രാമപഞ്ചായത് പ്രസിഡന്റ് ബിന്ദു മേരി തോമസിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി പണിക്കമുറി, ബ്ലോക്ക് അംഗങ്ങളായ സിന്ധു സുഭാഷ്, ലൈല അലക്സാണ്ടര്‍, ആനി രാജു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അഡ്വ. സാം പട്ടേരില്‍, ഗീതു ജി നായര്‍, സജി ഡേവിഡ്, എസ് വിദ്യാമോള്‍, റോസമ്മ ഏബ്രഹാം, ഷാന്റി ജേക്കബ് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *