മാലിന്യമുക്ത നവകേരളം കാമ്പയിന്റെ ഭാഗമായി മല്ലപ്പള്ളി ഗ്രാമപഞ്ചായത്തില്‍ നടന്ന ഹരിതസഭ
മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹന് ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ അധ്യക്ഷത വഹിച്ച ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു മേരി തോമസ് ലോക പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി പണിക്കമുറി പരിസ്ഥിതി ദിന സന്ദേശം നല്കി. ജില്ലാ പഞ്ചായത്ത് അംഗം സി.കെ ലതാകുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സിന്ധു സുഭാഷ്, ലൈല അലക്സാണ്ടര്‍, ആനി രാജു, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ഗീതാ കുര്യാക്കോസ്, അഡ്വ. സാം പട്ടേരില്‍, സജി ഡേവിഡ്, എസ്. വിദ്യാമോള്‍, പ്രകാശ് കുമാര്‍ വടക്കേമുറി, ബിജു പുറത്തൂടന്‍, റോസമ്മ ഏബ്രഹാം, സുരേഷ് കുമാര്‍, ഷാന്റി ജേക്കബ്ബ്, മനീഷ് കൃഷ്ണന്‍കുട്ടി, രോഹിണി ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു


