അയ്യപ്പന്മാരുടെ മിനിബസ് അമിതവേഗതയിലെത്തി നിരവധി വാഹനങ്ങൾ ഇടിച്ചു തകർത്തു ; വഴിവക്കിൽ നിന്ന തമിഴ്‌നാട് സ്വദേശിയായ ഒരയ്യപ്പൻ മരിച്ചു :

Kerala Kottayam
Print Friendly, PDF & Email

കോട്ടയം: തീര്‍ഥാടകരുടെ ബസ് നിയന്ത്രണം വിട്ട് പാഞ്ഞു കയറി സൃഷ്ടിച്ചത് അപകട പരമ്പര. റോഡരികില്‍ നിന്ന അന്യസംസ്ഥാന തീര്‍ഥാടകന്‍ മരിച്ചു. ശബരിമല പാതയില്‍ തുലാപ്പള്ളി ആലപ്പാട്ട് കവലയില്‍ ഞായറാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം. തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസ് നിയന്ത്രണം വിട്ട് പാഞ്ഞു കയറി തമിഴ്‌നാട് ചെന്നൈ പെരിയ കോവിലമ്പക്കം ഈശ്വരന്‍ കോവില്‍ അഞ്ചാം സ്ട്രീറ്റ് 1/289 വി.ആര്‍.ശിവകുമാര്‍ (65) ആണ് മരിച്ചത്. മറ്റ് രണ്ട് വാഹനങ്ങളില്‍ ഇടിച്ച ശേഷമാണ് തീര്‍ത്ഥാടകനെ ബസ് ഇടിച്ച് തെറിപ്പിച്ചത്. ദര്‍ശനം കഴിഞ്ഞ് മടങ്ങിയ തീര്‍ത്ഥാടകരേയും കൊണ്ട് പ്ലാപ്പള്ളിയില്‍ നിന്ന് തുലാപ്പള്ളിയിലേക്ക് പോയ ബസാണ് അപകടത്തില്‍ പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *