കോൺഗ്രസിലെ ചേരിപ്പോരിനെ തുടർന്ന് വനിതാ കൗൺസിലർ രാജിവെച്ചു ;

Trivandrum
Print Friendly, PDF & Email

തിരുവനന്തപുരം – നഗരസഭ കൗൺസിലർ ഡിസിസി അദ്ധ്യക്ഷന് രാജിക്കത്ത് നൽകുന്നതിൽ വരെ എത്തിയിരിക്കുന്നു കോൺഗ്രസിൽ ഉണ്ടായിരിക്കുന്ന പുതിയ പൊട്ടിത്തെറി. കൗൺസിലർ സ്ഥാനം രാജിവയ്ക്കുന്നൂവെന്ന് മണ്ണന്തല കൗൺസിലർ വനജ രാജേന്ദ്രബാബു ഡിസിസി പ്രസിഡൻ്റ് പാലോട് രവിക്ക് നൽകിയ കത്തിൽ പറയുന്നു. മരണപ്പെട്ട സുധിയുടെ വീട്ടിലേക്ക് പോകും വഴി സുരേഷ് ഗോപിയുടെ കാർ കടത്തിവിടാതിരുന്ന ടാങ്കർ കോടതിക്ക് കൈമാറി.. ഉള്ളൂർ ബ്ലോക്ക് അധ്യക്ഷനെച്ചൊല്ലി കോൺഗ്രസിനുള്ളിൽ വ്യാപകമായ പരാതിയാണ് ഉയരുന്നത്. പുതിയ ബ്ലോക്ക് പ്രസിഡൻ്റായി നിയമിതനായ ആൾ ഗ്രൂപ്പ് നേതാവിന്റെ ബിസിസന് പങ്കാളിയാണെന്നാണ് ആക്ഷേപം. അരുവിക്കര, കാട്ടാക്കട, വിളിപ്പിൽ കരമനയിലും പാർട്ടിക്കുള്ളിൽ തർക്കം രൂക്ഷമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ശബരിനാഥനെ പരാജയപ്പെടുത്താൻ ശ്രമിച്ചയാൾ അധ്യക്ഷനായെന്നും പരാതി ഉയരുന്നുണ്ട്.

കണ്ണൂർ ജില്ലാ കോൺഗ്രസ്സ് വൻ പ്രതിസന്ധിയാണ് നേരിടുന്നത്. പരസ്യമായ എതിർപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് എ ഗ്രൂപ്പ്. പുനസംഘടനയ്ക്ക് ശേഷം നടന്ന രണ്ട് പ്രധാന പരിപാടികൾ എ ഗ്രൂപ്പ് ബഹിഷ്കരിച്ചു. എ ഐ ക്യാമറയ്ക്ക് എതിരായ പ്രതിഷേധത്തിലും ചെന്നിത്തല പങ്കെടുത്ത വിമാനത്താവള പ്രതിഷേധത്തിൽ നിന്നും എ ഗ്രൂപ്പ് വിട്ടു നിന്നു. ബ്ലോക്ക് പ്രസിഡണ്ടുമാരുടെ പട്ടികയിൽ നിന്നും എ ഗ്രൂപ്പിനെ വെട്ടിയെന്നാണ് പരാതി. 23 ബ്ലോക്ക് പ്രസിഡണ്ടുമാരിൽ 15 ഉം സുധാകരവിഭാഗം കൈയ്യടക്കിയെന്നാണ് ആക്ഷേപം. അഞ്ച് ബ്ലോക്കുകളിൽ മാത്രമാണ് എ ഗ്രൂപ്പിന് അധ്യക്ഷൻ സ്ഥാനം ലഭിച്ചത്. എ ഗ്രൂപ്പ് നേതാവ് സോണി സെബാസ്റ്റ്യൻ്റെ നേതൃത്വത്തിൽ ചേർന്ന യോഗമാണ് പരിപാടികൾ ബഹിഷ്കരിക്കാൻ തീരുമാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *