ഇന്നലെ പിആർഡി പ്രസിദ്ധീകരിച്ച സർക്കാർ തസ്തികകളിലെ ഒഴിവുകൾ ഒറ്റ നോട്ടത്തിൽ

Kerala Trivandrum
Print Friendly, PDF & Email

ഇന്നലെ പിആർഡി പ്രസിദ്ധീകരിച്ച സർക്കാർ തസ്തികകളിലെ ഒഴിവുകൾ ഒറ്റ നോട്ടത്തിൽ

*ക്യാംപ് ഫോളോവർ നിയമനം
അരീക്കോട് സ്പെഷ്യൽ ഓപറേഷൻ ഗ്രൂപ് ക്യാംപിൽ ദിവസവതനാടിസ്ഥാനത്തിൽ 59 ദിവസത്തേക്ക് ക്യാംപ് ഫോളവർമാരെ നിയമിക്കുന്നു. താത്പര്യമുള്ളവർ മാർച്ച് 26ന് രാവിലെ 10ന് അരീക്കോട് സ്പെഷ്യൽ ഓപറേഷൻ ഗ്രൂപ്പ് ഡെപ്യൂട്ടി കമാൻഡന്റ് ഓഫീസിൽ കൂടികാഴ്ചക്ക് എത്തണം. ഫോൺ: 0483 2960251.

*സ്റ്റാഫ് നഴ്സ് നിയമനം
മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എച്ച്.ഡി.എസ്/കെ.എ.എസ്.പിയുടെ കീഴിൽ ദിവസവേതനാടിസ്ഥാനത്തിൽ സ്റ്റാഫ് നിയമനം നടത്തുന്നു. ഗവ. അംഗീകൃത ജി.എൻ.എം/ബി.എസ്.സി നഴ്സിംഗ് കോഴ്സ് വിജയിച്ച നഴ്സിങ് കൗൺസിലിന്റെ രജിസ്ട്രേഷൻ ഉള്ളവർക്ക് കൂടികാഴ്ചയിൽ പങ്കെടുക്കാം. 45 വയസ്സ് തികയാത്ത ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും പാസ്പോർട്ട് സൈസ് ഫോട്ടോയും ആധാർ കാർഡും സഹിതം ഏപ്രിൽ മൂന്നിന് രാവിലെ പത്തിന് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ കൂടികാഴ്ചയ്ക്ക് എത്തണം.

*അസിസ്റ്റന്റ് ജില്ലാ കോ ഓർഡിനേറ്റർ തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനം
തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിലുളള ജില്ലാ ശുചിത്വമിഷനുകളിൽ അസിസ്റ്റൻറ് ജില്ലാ കോ-ഓർഡിനേറ്റർ തസ്തികകളിലേക്ക് വിവിധ വകുപ്പുകളിൽ ജോലി നോക്കി വരുന്നവരും ശുചിത്വമിഷൻ പ്രവർത്തനങ്ങളിൽ താത്പര്യമുളളവരുമായ ജീവനക്കാരിൽ നിന്നും ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിനത്തിയി അപേക്ഷകൾ ക്ഷണിച്ചു.
അസിസ്റ്റൻറ് ജില്ലാ കോ-ഓർഡിനേറ്റർ (ഐ.ഇ.സി) തസ്തികയിൽ വയനാട് ജില്ലയിൽ നിലവിലുള്ള ഒരു ഒഴിവിലേക്കും അസിസ്റ്റൻറ് ജില്ലാ കോ-ഓർഡിനേറ്റർ (സോളിഡ് വേസ്റ്റ് മാനേജ്മെൻറ്) തസ്തികയിൽ തിരുവനന്തപുരം , കോട്ടയം, കണ്ണൂർ എന്നീ 3 ജില്ലകളിൽ നിലവിലുള്ള ഓരോ ഒഴിവിലേക്കുമാണ് അപേക്ഷ ക്ഷണിക്കുന്നത്. അസിസ്റ്റൻറ് കോ-ഓർഡിനേറ്റർ (ഐഇസി) തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ 39300 -83000 എന്ന ശമ്പള സ്കെയിലിൽ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നവരും, വിവര വിജ്ഞാന വ്യാപനപ്രവർത്തനമേഖലയിൽ താത്പര്യമുളളവരുമായിരിക്കണം. സർക്കാർ അംഗികൃതസ്ഥാപനത്തിൽനിന്നും ജേർണലിസത്തിൽബിരുദം/ ബിരുദാനന്തര ബിരുദം, ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കനിൽ ബിരുദം, എംഎസ്ഡബ്ലിയു എന്നിവയിൽ ഏതെങ്കിലും യോഗ്യതയും, ബന്ധപ്പെട്ട മേഖലയിൽ ചുരുങ്ങിയത് 2 വർഷത്തെ പ്രവർത്തി പരിചയവും ഉള്ളവർക്ക് മുൻഗണന നൽകുന്നതാണ്.
അസിസ്റ്റൻറ് ജില്ലാ കോ-ഓർഡിനേറ്റർ (സോളിഡ് വേസ്റ്റ് മാനേജ്മെൻറ്) തസ്തികയിൽ അപേക്ഷിക്കുന്നവർ 43400- 91200 ശമ്പള സ്കെയിലിൽ സംസ്ഥാന സർക്കാർ സർവ്വീസിൽ ജോലിചെയ്യുന്നവരും സയൻസ് വിഷയത്തി ൽ ബിരുദം അല്ലെങ്കിൽ സിവിൽ എഞ്ചിനീയറിംങ് ഡിപ്ലോമ/ബിരുദം ള്ളവരും ആയിരിക്കണം. എഞ്ചിനീയറിംഗ് യോഗ്യത നേടിയ ശേഷം ബന്ധപ്പെട്ട മേഖലയിൽ പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന നൽകുന്നതാണ്. താല്പര്യമുളള അപേക്ഷകർ കെ.എസ്.ആർ പാർട്ട്(1) റൂൾ 144 പ്രകാരമുളള അപേക്ഷ, നിലവിലെ വകുപ്പ് മേധാവിയുടെ നിരാക്ഷേപ പത്രം, സഹിതം ഏപ്രിൽ 5 നു മുമ്പായി എക്സിക്യൂട്ടീവ് ഡയറക്ടർ, സംസ്ഥാന ശുചിത്വമിഷൻ, റവന്യൂ കോംപ്ലക്സ്, നാലാം നില, പബ്ലിക് ഓഫീസ് കോമ്പൗണ്ട്, തിരുവനന്തപുരം – 695033 എന്ന വിലാസത്തി ൽ ലഭ്യമാകും വിധം നേരിട്ടോ, തപാലിലോ സമർപ്പിക്കേണ്ടതാണ്. വിശദവിവരങ്ങൾ www.suchitwamission.org എന്ന വെബ് സൈറ്റിൽ ലഭ്യമാണ്.

*കരാർ നിയമനം
ഇടുക്കി ജില്ലാതല കൺട്രോൾറൂമിൽ ചൈൽഡ് ഹെൽപ്പ് ലൈൻ സൂപ്പർവൈസർ തസ്തികയിയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. മിഷൻ വാത്സല്യ പദ്ധതിയുടെ ഭാഗമായി വനിത ശിശു വികസന വകുപ്പിന്റെ സ്റ്റേറ്റ് ചൈൽഡ് പ്രൊട്ടക്ഷൻ സൊസൈറ്റിയുടെ കീഴിലാണ് നിയമനം നടത്തുക.
അംഗീകൃത സർവകലാശാലയിൽ നിന്ന് സോഷ്യൽ വർക്ക്, കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി, സോഷ്യോളജി, സോഷ്യൽ സയൻസ് എന്നീ ഏതെങ്കിലും വിഷയങ്ങളിൽ ബിരുദം, കമ്പ്യൂട്ടറുകളിൽ പ്രാവീണ്യം എന്നീ യോഗ്യത ഉള്ള പരിചയസമ്പന്നരായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. അടിയന്തര ഹെൽപ്പ് ലൈനുകളിൽ ജോലി പരിചയമുള്ളവർക്ക് മുൻഗണന നൽകും. പ്രായം 50 വയസ്സിൽ കവിയരുത്. അവസാന തീയതി ഏപ്രിൽ 21 വൈകുന്നേരം അഞ്ചുമണി.
അപേക്ഷകൾ ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ഇടുക്കി, പൈനാവ് പി. ഓ പിൻ: 685603 എന്ന വിലാസത്തിലോ, നേരിട്ടോ സമർപ്പിക്കാവുന്നതാണ്. അപേക്ഷ ഫോറം http://wcd.kerala.gov.in/ എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 6282406053, 9633545735

*കമ്പ്യൂട്ടർ പ്രോഗ്രാമർ തസ്തികയിൽ ഒഴിവ്: പരീക്ഷയും അഭിമുഖവും 24ന്
സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടുറുടെ കാര്യാലയത്തിൽ നിലവിലുള്ള കമ്പ്യൂട്ടർ പ്രോഗ്രാമർ തസ്തികയിലെ ഒരു ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിനായുള്ള പരീക്ഷയും അഭിമുഖവും 24 നു രാവിലെ 9.30 നു തിരുവനന്തപുരം, കോളേജ് ഓഫ് എൻജിനിയറിങ്ങിലെ സി-ക്യൂബ് ലാബിൽ നടക്കും. വിശദവിവരങ്ങൾക്ക്: dteitdivision@gmail.com.

*അഭിമുഖം
കേരള വന ഗവേഷണ സ്ഥാപനത്തിൽ 2026 മെയ് വരെ കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ താത്ക്കാലിക ഒഴിവുണ്ട്. ബി.എസ്‌സി ബോട്ടണി/ പ്ലാന്റ് സയൻസിൽ ഒന്നാം ക്ലാസോടെ ബിരുദമുള്ളവർക്ക് 25ന് രാവിലെ 10 മണിക്ക് വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. വിശദ വിവരങ്ങൾക്ക്: www.kfri.res.in .

*വൃത്തി-2025 : വോളന്റിയർ ആകാൻ അവസരം
തദ്ദേശ സ്വയംഭരണ വകുപ്പിനു വേണ്ടി ശുചിത്വമിഷനും മറ്റ് ഏജൻസികളും ചേർന്ന് സംഘടിപ്പിക്കുന്ന ‘വൃത്തി 2025’ – ക്ലീൻ കേരള കോൺക്ലേവിന് വോളന്റീയർമാരെ ആവശ്യമുണ്ട്.  ഏപ്രിൽ 09 മുതൽ 13 വരെ തിരുവനന്തപുരം കനകക്കുന്നിലാണ് പരിപാടി. യൂണിഫോം, ഭക്ഷണം, യാത്രാബത്ത എന്നിവനൽകും. താത്പര്യമുള്ളവർ https://forms.gle/EyWE4BQ5S8vdGYHs6 ഗൂഗിൾ ഫോം ലിങ്ക് വഴി രജിസ്റ്റർ ചെയ്യണം. അവസാന തീയതി മാർച്ച് 31. കൂടുതൽ വിവരങ്ങൾക്ക് :  info@vruthi.in.

*കണ്ടെന്റ് ക്രിയേറ്റേഴ്‌സിനെ നിയമിക്കുന്നു
ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പുതിയ പ്രസിദ്ധീകരണമായ തദ്ദേശകം മാസികയുടെ ഉള്ളടക്കങ്ങൾ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട്
കണ്ടെന്റ് ക്രിയേറ്റേഴ്‌സിനെ കരാറടിസ്ഥാനത്തിൽ എല്ലാ ജില്ലകളിലും താത്കാലികമായി നിയമിക്കുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു. ജേർണലിസത്തിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദവും ജേർണലിസത്തിൽ ബിരുദാനന്തര ഡിപ്ലോമയുമുള്ളവർക്ക് അപേക്ഷിക്കാം. പ്രവർത്തി പരിചയമുളളവർക്ക് മുൻഗണന.
വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള വാർത്തകൾ, തദ്ദേശ സ്ഥാപനങ്ങൾ നടത്തുന്ന മാതൃകാപരമായ വിവിധ പ്രവർത്തനങ്ങൾ തുടങ്ങി മാസികയിലേക്കാവശ്യമായ ഉള്ളടക്കങ്ങൾ ശേഖരിച്ച് നിശ്ചിത സമയത്തിനകം ലേഖനങ്ങളും മറ്റും തയ്യാറാക്കി നൽകുകയെന്ന ജോലിയാണ് നിർവഹിക്കേണ്ടത്. എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. പ്രസിദ്ധീകരിക്കപ്പെടുന്ന രചനകൾക്ക് ഒന്നിന് ആയിരം രൂപ നിരക്കിൽ പ്രതിഫലം ലഭിക്കുന്നതാണ്.
അപേക്ഷകൾ ചീഫ് ഓഫീസർ, കമ്മ്യൂണിക്കേഷൻ ആൻഡ് പബ്ലിക് റിലേഷൻസ്, തദ്ദേശ സ്വയംഭരണ വകുപ്പ്, സ്വരാജ് ഭവൻ, നന്ദൻകോട് പി.ഒ, തിരുവനന്തപുരം 695003 എന്ന വിലാസത്തിൽ മാർച്ച് 31 നകം അയക്കേണ്ടതാണ്.

*ഡിസൈനർമാരുടെ പാനലിലേക്ക് അപേക്ഷിക്കാം
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പുതിയ പ്രസിദ്ധീകരണമായ തദ്ദേശകം മാസികയുടെ ഡിസൈൻ / ലേ ഔട്ട് എന്നിവ സമയ ബന്ധിതമായും ആകർഷണീയമായും നിർവഹിക്കുന്നതിനുള്ള ആർട്ടിസ്റ്റുമാരുടെ പാനൽ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. മാഗസിൻ / ലേ ഔട്ട് ആർടിസ്റ്റായി മൂന്ന് വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. പ്രമുഖ മാസികകളുടെ ലേ ഔട്ട് ആർട്ടിസ്റ്റായി ജോലി ചെയ്തിട്ടുള്ളവർക്ക് മുൻഗണന. ലേ ഔട്ട് മേഖലയിലെ പുതിയ പ്രവണതകൾ / സോഫ്ട്‌വെയറുകൾ തുടങ്ങിയവയെക്കുറിച്ച് അറിവുള്ളവരും ഉപയോഗിക്കാൻ പ്രാവീണ്യമുള്ളവരുമായിരിക്കണം. ബന്ധപ്പെട്ട മേഖലയിൽ ഡിപ്ലോമ / ബിരുദം എന്നിവ അഭികാമ്യം. അപേക്ഷയിൽ  മാസികയുടെ കവർ പേജ്, ഉൾപ്പേജ് എന്നിവയുടെ ലേ ഔട്ട് / ഡിസൈൻ  നിരക്ക് പ്രത്യേകം രേഖപ്പെടുത്തണം. നേരത്തെ ചെയ്ത ഡിസൈൻ ജോലികളുമായി ബന്ധപ്പെട്ട പകർപ്പുകൾ അപേക്ഷയോടൊപ്പം വയ്ക്കണം. അപേക്ഷകൾ ചീഫ് ഓഫീസർ, കമ്മ്യൂണിക്കേഷൻ ആൻഡ് പബ്ലിക് റിലേഷൻസ്, തദ്ദേശ സ്വയംഭരണ വകുപ്പ്, സ്വരാജ് ഭവൻ, നന്ദൻകോട് പി.ഒ, തിരുവനന്തപുരം  695003  എന്ന വിലാസത്തിൽ മാർച്ച്  31  നകം ലഭിക്കണം.

*ഫോട്ടോഗ്രാഫർമാരുടെ പാനലിലേക്ക് അപേക്ഷിക്കാം.*
ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പുതിയ പ്രസിദ്ധീകരണമായ തദ്ദേശകം മാസികയിലേക്കാവശ്യമായ ഫോട്ടോകൾ എടുത്ത് നൽകുന്നതിന് എല്ലാ ജില്ലകളിലും ഫോട്ടോഗ്രാഫർമാരുടെ പാനൽ തയ്യാറാക്കുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു. വിവിധ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടത്തുന്ന പരിപാടികൾ, തദ്ദേശ സ്ഥാപനങ്ങൾ നടത്തുന്ന മാതൃകാപരമായ വിവിധ പ്രവർത്തനങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട ഫോട്ടോകളാണ് വേണ്ടത്. പ്രസിദ്ധീകരിക്കപ്പെടുന്ന ഒരു ഫോട്ടോക്ക് എഴുന്നൂറ് രൂപ നിരക്കിൽ പ്രതിഫലം നൽകുന്നതായിരിക്കും.
മാധ്യമങ്ങളുമായി ബന്ധപ്പെട്ട ന്യൂസ് ഫോട്ടോഗ്രാഫി മേഖലയിൽ ഒരു വർഷമെങ്കിലും പ്രവൃത്തി പരിചയമുള്ള ഫോട്ടോഗ്രാഫർമാർക്ക് അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തിൽ ബിരുദം/ ഫോട്ടോ ജേർണലിസത്തിൽ ഡിപ്ലോമ / ഫോട്ടോഗ്രാഫിയിൽ കെ ജി ടി ഇ / എൻ സി വി ടി സർട്ടിഫിക്കറ്റു കോഴ്സ് എന്നിവ വിജയിച്ചവർക്ക് മുൻഗണന നൽകുന്നതായിരിക്കും.
അപേക്ഷകൾ ചീഫ് ഓഫീസർ, കമ്മ്യൂണിക്കേഷൻ ആൻഡ് പബ്ലിക് റിലേഷൻസ്, പ്രിൻസിപ്പൽ ഡയറക്ടറേറ്, തദ്ദേശ സ്വയംഭരണ വകുപ്പ് , സ്വരാജ് ഭവൻ, നന്ദൻകോട് പി.ഒ, തിരുവനന്തപുരം 695003 എന്ന വിലാസത്തിൽ 2025 മാർച്ച് 31 നകം അയക്കേണ്ടതാണ്.

*താൽകാലിക നിയമനം
തൃപ്പൂണിത്തുറ സർക്കാർ ആയൂർവേദ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ഉള്ള പ്ലംബർ കം വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റ് ഓപ്പറേറ്റർ / ഇലക്ട്രിഷ്യൻ കം വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റ് ഓപ്പറേറ്റർ തസ്തികയിലേക്ക് താൽക്കാലികമായി നിയമനം നടത്തുന്നു.
താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ഏപ്രിൽ 09 ന് ബുധനാഴ്ച ഉച്ചക്ക് 2 മണിക്ക് തൃപ്പൂണിത്തുറ ആയൂർവേദ കോളേജ് ആശുപത്രി ഓഫീസിൽ നേരിട്ട് ഹാജരാകണം.

യോഗ്യത: എസ്. എസ്. എൽ . സി പാസ്സായിരിക്കണം. പ്ലംബർ / ഇലക്ട്രിഷ്യൻ ട്രേഡ് സർട്ടിഫിക്കറ്റ് , പ്രവൃത്തി പരിചയം അഭികാമ്യം.

പ്രായം 50 വയസ്സിൽ താഴെ ആയിരിക്കണം. 2025 ജനുവരി 1 നു 50 വയസ്സ് പൂർത്തിയായവർ അപേക്ഷിക്കേണ്ടതില്ല.പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

ഫോൺ: 04842777489, 04842776043

*ബ്ലോക്ക് കോ ഓർഡിനേറ്റർ താല്ക്കാലിക ഒഴിവ്

പാലക്കാട് ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിലേക്ക് ബ്ലോക്ക് കോ ഓർഡിനേറ്ററുടെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദവും കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയം (ടെക്‌നോളജി/ സോഫ്റ്റ് വെയർ ആപ്ലിക്കേഷൻ ), പ്രാദേശിക ഭാഷ എഴുതുന്നതിലും വായിക്കുന്നതിലുമുള്ള പ്രാവീണ്യം എന്നിവയാണ് യോഗ്യത. പ്രായപരിധി 18 – 41. നിയമാനുസൃത വയസിളവ് ലഭിക്കും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ ഏപ്രിൽ രണ്ടിന് മുമ്പായി രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. ഫോൺ: 0491 2505204.

 

Leave a Reply

Your email address will not be published. Required fields are marked *