പന്തളദേശം റസിഡൻസ് അസോസിയേഷൻ വ്യക്ഷതൈ വിതരണം ചെയ്തു.

Pathanamthitta
Print Friendly, PDF & Email

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പന്തളദേശം റസിഡൻസ് അസോസിയേഷൻ വ്യക്ഷതൈ വിതരണം ചെയ്തു. മന്നം ആയുർവേദ മെഡിക്കൽ കോളേജ് അഡീഷണൽ മെഡിക്കൽ സൂപ്രണ്ട് ഡോ. ശുഭ.കെ.എസ് വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് സാബു സി ജോൺ അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് എൻ.വി.രാധാക്യഷ്ണൻ നായർ പരിസ്ഥിതി സന്ദേശം നൽകി. അസോസിയേഷനിൽ ഉൾപ്പെട്ട വീടുകളിലെ അംഗങ്ങൾക്ക് വൃക്ഷതൈ വിതരണം ചെയ്തു. അസോസിയേഷൻ ഭാരവാഹികളായ ബാബു ഡാനിയൽ, രാമചന്ദ്രൻനായർ, വി.രാജേന്ദ്രൻ, ലാലു. കെ, സോമശേഖരൻ നായർ, സക്കറിയാ വർഗ്ഗീസ്, വിഷ്ണു രാജ് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *