അനധികൃതമായി മാലിന്യം കടത്തുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും: ജില്ലാ കളക്ടര്‍

Pathanamthitta

പത്തനംതിട്ട – അനധികൃതമായി മാലിന്യം കടത്തുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. കളക്ട്രേറ്റില്‍ ചേര്‍ന്ന ജിപിഎസ് മോണിറ്ററിംഗ് കമ്മറ്റി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍. ജില്ലയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന വാഹനങ്ങളില്‍ ജിപിഎസ് ഘടിപ്പിക്കുന്നത് കര്‍ശനമാക്കും. കൂടാതെ മാലിന്യശേഖരണ ഏജന്‍സികള്‍ മാലിന്യശേഖരണവുമായി ബന്ധപ്പെട്ട വിശദവിവരങ്ങള്‍ ബന്ധപ്പെട്ട തദ്ദേശസ്ഥാപനത്തില്‍ രജിസ്ട്രര്‍ ചെയ്യണം. ശുചിത്വമിഷനില്‍ നിന്നും നല്‍കുന്ന ഹോളോഗ്രാം ജില്ലയില്‍ മാലിന്യം ശേഖരിക്കുന്ന എല്ലാ വാഹനങ്ങളിലും പതിപ്പിക്കണം. ഹോളോഗ്രാം പതിപ്പിക്കാത്ത വാഹനങ്ങള്‍ ജില്ലയില്‍ സര്‍വീസ് നടത്താന്‍ പാടില്ല. ജില്ലയില്‍ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം ശക്തമാക്കും. അനധികൃതമായി പിടിക്കപ്പെടുന്ന വാഹനത്തിന്റെ ഉടമസ്ഥനെതിരെ നടപടി സ്വീകരിക്കുമെന്നും ജില്ലയില്‍ ഹരിതകര്‍മ്മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താന്‍ എല്ലാവരും സഹകരിക്കണമെന്നും കളക്ടര്‍ പറഞ്ഞു.

ജൈവ- അജൈവ ദ്രവ മാലിന്യങ്ങള്‍ പൊതുയിടങ്ങളിലും ജലാശയങ്ങളിലും നിക്ഷേപിക്കുന്നത് കര്‍ശനമായി നിരീക്ഷിക്കണമെന്നും സംയുക്ത പരിശോധന നടത്തണമെന്നും മോട്ടോര്‍ വെഹിക്കിള്‍, പോലീസ് വകുപ്പുകള്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി.
ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍, എല്‍എസ്ജിഡി ജില്ലാ ജോയിന്റ് ഡയറക്ടര്‍ ജോണ്‍സണ്‍ പ്രേംകുമാര്‍, ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ ബൈജു ടി പോള്‍, ക്ലീന്‍ കേരള ജില്ലാ മാനേജര്‍ എം.ജെ ദിലീപ്കുമാര്‍, മോട്ടോര്‍ വാഹന വകുപ്പ്, പോലുഷന്‍ കണ്ട്രോള്‍ ബോര്‍ഡ് തുടങ്ങിയ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *