സാമൂഹിക സുരക്ഷാ പെൻഷൻ തട്ടിപ്പ് : അടൂർ താലൂക്കിലെ രണ്ട് വില്ലേജ് ഫീൽഡ് അസിസ്റ്റന്റുമാർ സസ്പെൻഷനിലായി

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട: സാമൂഹിക സുരക്ഷാ പെൻഷൻ അനധികൃതമായി കൈപ്പറ്റിയതിന് ജില്ലയിൽ രണ്ടു റവന്യൂ ജീവനക്കാർക്ക് സസ്‌പെൻഷൻ. അടൂർ താലൂക്കിസിലെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റുമാരായ എം.എസ്. ബിജുകുമാർ, ജി. രാജഗോപാൽ എന്നിവരെയാണ് ലാൻഡ് റവന്യൂ അഡിഷണൽ സെക്രട്ടറി ജെ. ബിജു സസ്‌പെൻഡ് ചെയ്തു കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. സർവേ ഭൂരേഖ വകുപ്പിൽ നിന്ന് നാലു പേരെയും റവന്യൂ വകുപ്പിൽ നിന്ന് 34 പേരെയുമാണ് സർക്കാർ സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. ബിജു കുമാർ 36,800 രൂപയും ജി. രാജഗോപാൽ 30,600 രൂപയുമാണ് അനധികൃതമായി കൈപ്പറ്റിയത്. ഈ തുക 18 ശതമാനം പലിശ സഹിതം തിരികെ ഈടാക്കണമെന്നും സസ്‌പെൻഷൻ ഉത്തരവിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *