തുണിക്കടയ്ക്ക് നേരെ സാമൂഹിക വിരുദ്ധ ആക്രമണം

Crime
Print Friendly, PDF & Email

കൊടുമൺ: ജങ്ഷനിലെ ടെക്‌സ്‌റ്റൈയിൽ സ്ഥാപനത്തിന് നേരെ സാമൂഹിക വിരുദ്ധ ആക്രമണം. മേലേതിൽ ടെക്സ്റ്റയിൽസിന് നേരെയാണ് കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെ ആക്രമണം നടന്നത്. മുൻഭാഗത്തെ കണ്ണാടി വലിയ സിമിന്റ് കട്ട ഉപയോഗിച്ച് തകർത്ത നിലയിലാണ്. ചില്ലുകൾ ചിതറി കിടപ്പുണ്ട്. കട ഉടമ പോലിസിൽ പരാതി നൽകി. പ്രദേശത്ത് സാമൂഹിക വിരുദ്ധന്മാരുടെ അഴിഞ്ഞാട്ടം വർധിച്ചു വരികയാണ്. ലഹരി മാഫിയകൾ കുറെ ദിവസങ്ങളായി പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ അഴിഞ്ഞാടുകയാണ്. രാത്രി കാലത്ത് പോലിസ് പട്രോളിങ് നടക്കാറില്ല.

Leave a Reply

Your email address will not be published. Required fields are marked *