ന്യൂഡൽഹി; പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച മുതൽ രണ്ട് ദിവസം കുവൈത്തിൽ സന്ദർശനം നടത്തും. ഇന്ത്യൻ പ്രധാനമന്ത്രി 43 വർഷത്തിനുശേഷമാണ് കുവൈത്തിലെത്തുന്നത്. ഇന്ത്യയും കുവൈത്തും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ സന്ദർശനം അവസരമൊരുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കുവൈത്ത് അമീർ ഷെ്യ്ഖ് മെഷാൽ അൽ അഹമ്മദ് അൽ ജാബറിന്റെ ക്ഷണപ്രകാരമാണ് മോദിയുടെ സന്ദർശനം. കുവൈത്തിൽ എത്തുന്ന മോദി ഇന്ത്യൻ സമൂഹത്തെയും അഭിസംബോധന ചെയ്യും.
1981ൽ ഇന്ദിരാഗാന്ധിയാണ് അവസാനമായി കുവൈറ്റ് സന്ദർശിച്ച ഇന്ത്യൻ പ്രധാനമന്ത്രി. കുവൈത്തിന്റെ പ്രധാന വ്യാപാര പങ്കാളികളിൽ ഒന്നാണ് ഇന്ത്യ. അവിടുത്തെ ഏറ്റവും വലിയ പ്രവാസി സമൂഹമാണ് ഇന്ത്യൻ സമൂഹം. മോദിയുടെ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടാൻ സഹായിക്കുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇന്ത്യയും കുവൈത്തും തമ്മിലുള്ള ബഹുമുഖ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് സന്ദർശനം അവസരമൊരുക്കുമെന്ന് MEA പ്രസ്താവനയിൽ പറഞ്ഞു.
“ഇന്ത്യയും കുവൈത്തും പരമ്പരാഗതമായി അടുത്തതും സൗഹൃദപരവുമായ ബന്ധങ്ങൾ പങ്കിടുന്നു, അത് ചരിത്രത്തിൽ വേരൂന്നിയതും സാമ്പത്തികവും
ശക്തവുമായ ആളുകൾ തമ്മിലുള്ള ബന്ധത്തിന് അടിവരയിടുന്നു. കുവൈത്തിൻ്റെ പ്രധാന വ്യാപാര പങ്കാളികളിൽ ഒന്നാണ് ഇന്ത്യ.
കുവൈറ്റിലെ ഏറ്റവും വലിയ പ്രവാസി സമൂഹമാണ് ഇന്ത്യൻ സമൂഹം,” പ്രസ്താവനയിൽ പറയുന്നു.


