ആലപ്പുഴ – നാല് രൂപാ ഇരുപത്തൊമ്പത് പൈസക്ക് ദീർഘ കാലത്തേക്ക് ലഭ്യമായ കരാർ റദ്ധാക്കി കൊണ്ടാണ് അന്യായ വിലയ്ക്ക് പുറത്ത് നിന്നും വൈദ്യുതി വാങ്ങി വമ്പൻ അഴിമതി നടത്തുന്നതിനായി പിണറായിയും കൂട്ടരും ജനങ്ങളുടെ മേൽ അമിതഭാരം ഏർപ്പെടുത്തി വൈദ്യുത ചാർജ്ജ് വർദ്ധന നടത്തുന്നത്, കാർഷികമേഖലയായ കുട്ടനാട്ടിലെ കർഷകരെ കൂടുതൽ കടബാദ്ധ്യതയിലേക്ക് നയിക്കുന്ന തീരുമാനമാണ് വൈദ്യുതി ചാർജ്ജ് വർദ്ധനവെന്നും യോഗം ഉത്ഘാടനം, ചെയ്ത ഡി.സി.സി. വൈസ് പ്രസിഡൻറ് സജി ജോസഫ് പറഞ്ഞു.
തലവടി നോർത്ത് മണ്ഡലംകമ്മറ്റീ തലവടിയിൽ നടത്തിയ പ്രതിഷേധ പ്രകടനം ഉത്ഘാടനം,ചെയ്യുകയായിരുന്നു അദ്ദേഹം, മണ്ഡലം പ്രസിഡൻറ് വർഗീസ് കോലത്തുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. വർഗീസ് നാല്പത്തഞ്ചിൽ, ബിജുപാലത്തിങ്കൽ, സുഷമാസുധാകരൻ, മീനു സോഫി, കുഞ്ഞ് ചിറയ്ക്കകത്ത്, ബോണിജോൺ, വിജയബാലകൃഷ്ണൻ, ജിബിൻ വി ജോർജ്ജ്, സാനു കല്ലുപുരയ്ക്കൽ, മാത്തുക്കുട്ടി തെങ്ങുംപള്ളിപറമ്പിൽ, ഷാജി മാമ്മൂട്ടിൽ, യോഹന്നാൻ മാത്യു, സാബു കുന്നത്തുപറമ്പിൽ, ലീമോൻ തോമസ്, ജോക്കുട്ടി , പുഷ്പാകരൻ, മോനി ഉമ്മൻ , ബിബുജോർജ്ജ്, അശോകൻ, റെജിമാമ്മൂട്ടിൽ പള്ളത്തിൽ. മനോജ് അമ്പ്രയിൽ, കെ.എ. സകറിയ, തുടങ്ങിയവർ പ്രസംഗിച്ചു.


