തിരുവല്ല. വൈദ്യുതി നിരക്ക് വർദ്ധനവിന് എതിരെ മുസ്ലീം ലീഗ് തിരുവല്ല നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ തിരുവല്ല കെ എസ് ഇ ബി ഓഫീസിന് മുൻപിൽ നടത്തിയ പ്രതിഷേധ ധർണ്ണ മുസ്ലീം ലീഗ് മണ്ഡലം പ്രസിഡന്റ് പി എം അനീർ ഉത്ഘാടനം ചെയ്തു. ജനങ്ങളെ ഷോക്ക് അടിപ്പിച്ച് കൊണ്ടുള്ള ഈ അന്യായമായ നിരക്ക് വർദ്ധന ഉടൻ പിൻവലിക്കുക, കുറഞ്ഞ നിരക്കിൽ വൈദ്യുതി വാങ്ങാൻ ഉള്ള ദീർഘകാല കരാർ റദ്ദാക്കിയതും ഭീമമായ ശമ്പള വർദ്ധന നടത്തിയതിൽ ഉള്ള അധിക നികുതി ബാധ്യത ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാൻ ആണ് സർക്കാർ ശ്രമിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ധർണ്ണക്ക് മണ്ഡലം സെക്രട്ടറി കെ പി കൊന്താലം അദ്ധ്യക്ഷത വഹിച്ചു. അബ്ദുൾ ജലീൽ,സിയ മജീദ്, കെ എം അബുബക്കർ,കെ എസ് ഇബ്രാഹിംകുട്ടി, സജീർ മുഹമ്മദ്, നാസർ പുത്തൻ പുരയിൽ, കെ എച് അബ്ദുൾ സലാം,സമദ് സലീം, കെ എസ് നാസർ, നസീർ എ റസാക്, അബ്ദുൾ റഹീം, നൗഷാദ് പി കെ, റസാക് എന്നിവർ സംസാരിച്ചു.


