നിലയ്ക്കലിൽ അപകടകരമായി വാഹനമോടിച്ചതിന് നാല് ഡ്രൈവർമാർക്കെതിരെ കേസ്

Kerala Pathanamthitta
Print Friendly, PDF & Email

നിലയ്ക്കൽ: ആളുകൾക്ക് അപകടമുണ്ടാകാൻ ഇടയാകുന്ന വിധത്തിൽ വാഹനം ഓടിച്ചതിന് നാലു ഡ്രൈവർമാർക്കെതിരെ നിലക്കൽ പോലീസ് കേസെടുത്തു. കെ.എസ്. ആർ.ടി.സി സ്റ്റാൻഡ്, പള്ളിയറക്കാവ്, നിലയ്ക്കൽ എന്നിവിടങ്ങളിൽ വച്ചാണ് എസ്.ഐ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വണ്ടികൾ പിടിച്ചെടുത്ത് നടപടി കൈക്കൊണ്ടത്. പീരുമേട് ലക്ഷ്മി കോവിൽ എസ്റ്റേറ്റ് ലക്ഷംവീട്ടിൽ എം രതീഷ് (34), മഞ്ജുമല വണ്ടിപ്പെരിയാർ മുറമല മിലാറം പ്ലാന്റേഷൻ ലേനിൽ അനീഷ് (26), റാന്നി പെരുനാട് അട്ടത്തോട് കൈതക്കുഴി സുനീഷ് രാജു (27), അട്ടത്തോട് കുന്നുംപുറത്ത് കെ എസ് അനീഷ് (38) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. ഇവർ ഓടിച്ചിരുന്ന മൂന്നു ടാറ്റാ സുമോ, ടവേര ജീപ്പ് എന്നിവ പിടിച്ചെടുത്തു. തുടർ നടപടികൾക്ക് ശേഷം ഉടമസ്ഥർക്ക് ഇവ പോലീസ് വിട്ടുകൊടുത്തു.

Leave a Reply

Your email address will not be published. Required fields are marked *