നാടക വാഹനം മറിഞ്ഞു അപകടം ; രണ്ടു നടിമാർക്ക് ദാരുണാന്ത്യം

Kerala Kannur
Print Friendly, PDF & Email

കണ്ണൂർ – മലയാംപടിയിൽ നാടകസംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞു. അപകടത്തിൽ രണ്ട് പേർ മരിച്ചു. കായംകുളം മുതുകുളം സ്വദേശി അഞ്ജലി (32), കരുനാഗപ്പള്ളി തേവലക്കര സ്വദേശിനി ജെസി മോഹൻ എന്നിവരാണ് മരിച്ചത്. ദേവ കമ്മ്യൂണിക്കേഷൻ കായംകുളം എന്ന നാടക സംഘം സഞ്ചരിച്ച മിനി ബസാണ് അപകടത്തിൽപ്പെട്ടത്. രാത്രി നാടകം കഴിഞ്ഞ് കടന്നപ്പള്ളിയിൽ നിന്ന് ബത്തേരിയിലേക്ക് പോകുന്നതിനിടെ പുലർച്ചെ നാല് മണിക്കായിരുന്നു അപകടം.

അതീവ സങ്കടകരമായ വാർത്തയാണ് രാവിലെ കലാലോകത്ത് എത്തുന്നത് കായംകുളം ദേവാ കമ്യൂണിക്കേഷൻസിൻ്റെ വാഹനം കണ്ണൂരിൽ നിന്നും സുൽത്താൻബത്തേരിയിലേയ്ക്ക് പോകുന്ന വഴിയാണ് അപകടം പറ്റിയത് . . ശ്രീമതി ജെസ്സി മോഹൻ, അജ്ഞലി എന്നീ നാടകനടികളാണ് നമ്മെ വിട്ടു പിരിഞ്ഞത്. ഏതാനും മാസങ്ങൾക്ക് മുൻപ് നടന്ന തേവലക്കര മോഹൻചേട്ടൻ്റെ ആകസ്മി വേർപാടിനെതുടർന്ന് ആ കുടുംബം അദ്ദേഹത്തിൻ്റെ വേർപാടിൽ നിന്നും ക്രമേണ മാറസ്സികമായി ജീവൻ വച്ച് വരികയായിരുന്നു. വീണ്ടും ആ കുടുംബം നിത്യ ദുഖത്തിലേയ്ക്ക് ……. മരിച്ച രണ്ട് സഹോദരിമാർക്കും ആദരാജ്ഞലികൾ 🙏

Leave a Reply

Your email address will not be published. Required fields are marked *