മല്ലപ്പള്ളി – ഗവൺമെൻ്റ് നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി കല്ലൂപ്പാറ ഗ്രാമപഞ്ചായത്തും ഹരിത കേരളമിഷനും ചേർന്ന് നവംബർ ഒന്നിന് 11.30 ന് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ ബിഷപ്പ് എബ്രാഹം മെമ്മോറിയൽ കോളേജ്, മല്ലപ്പള്ളി തുരുത്തിക്കാട് ഹരിത ക്യാമ്പസായി പ്രഖ്യാപിക്കുന്നു.മാലിന്യ സംസ്കരണം, ജൈവവൈവിധ്യം, കൃഷി, ഊർജ സംരക്ഷണം, ജലസുരക്ഷ, ഹരിത പെരുമാറ്റം, മറ്റ് പരിസ്ഥിതി പ്രവർത്തനങ്ങൾ എന്നിവ വിലയിരുത്തിയ ഹരിതകേരളം മിഷന്റെ മൂല്യനിർണയത്തിൽ എ+ ഗ്രേഡ് നേടിയാണ് കോളേജ് അംഗീകാരം നേടിയത്. കോളേജ് പ്രിൻസിപ്പാൾ ഡോ ജി. എസ് അനീഷ് കുമാർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഗവ . ചീഫ് വിപ്പ് ഡോ .എൻ ജയരാജ് ഉദ്ഘാടനവും അവാർഡ് പ്രഖ്യാപനവും നിർവ്വഹിക്കും. ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ശ്രീ ജി. അനിൽകുമാർ സർട്ടിഫിക്കേറ്റ് വിതരണം ചെയ്യും.മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്, കല്ലൂപ്പാറ പഞ്ചായത്ത് പ്രസിഡൻ്റ് , ബ്ലോക്ക് , പഞ്ചായത്ത് വാർഡുമെമ്പന്മാർ , ഹരിത കേരളം റിസോഴ്സ് പേർസൺ എന്നിവർ സന്നിഹിതരായിരിക്കും


