ജോസഫ് ജോർജ് വടക്കേടത്തിന്റെ പതിനൊന്നാം ചരമ വാർഷിക അനുസ്മരണം

Kerala Pathanamthitta

കോന്നി – കേരള കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറിയും അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ജോസഫ് ജോർജ് വടക്കേടത്തിന്റെ പതിനൊന്നാം ചരമ വാർഷികത്തോടാനുബന്ധിച്ചു പ്രസംഗ മത്സരവും അനുസ്മരണ സമ്മേളനവും കേരള കോൺഗ്രസ് എം സംസ്കാരവേദി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്നു.

ഒൿടോബർ 31 വ്യാഴാഴ്ച രണ്ടു മണി മുതൽ വകയാർ പബ്ലിക് ലൈബ്രറിയിൽ ആരംഭിക്കുന്ന പ്രോഗ്രാം ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. സംസ്കാര വേദി സംസ്ഥാന പ്രസിഡണ്ട് ഡോ. വർഗീസ് പേരയിൽ അധ്യക്ഷത വഹിക്കും. കേരള ആഗ്രോ ഫ്രൂട്ട്സ് കോർപ്പറേഷൻ ചെയർമാൻ ബെന്നി കക്കാട് അനുസ്മരണ പ്രഭാഷണം നടത്തും. കേരള കോൺഗ്രസ് എം പത്തനംതിട്ട ജില്ലാ പ്രസിഡണ്ട് സജി അലക്സ് മത്സര വിജയികൾക്ക് ക്യാഷ് അവാർഡ് നൽകും.

മറിയാമ്മ ജോർജ് വടക്കേടം, എബ്രഹാം വാഴയിൽ, ഡോ. അലക്സ് മാത്യു, എം ഗിരീശൻ നായർ, ക്യാപ്റ്റൻ സി.സി. വർഗീസ്, ജോജോ എബ്രഹാം, ലൈബ്രറി കൌൺസിൽ ജില്ലാ സെക്രട്ടറി പി ജി ആനന്ദൻ, അഡ്വ. റഷീദ് മുളംതറ തുടങ്ങിയവർ ആശംസകൾ നേരും.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *