കേരള കോൺഗ്രസ് എം അടൂർ മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തിൽ പതാക ഉയർത്തലും ജന്മദിന സമ്മേളനവും നടത്തി. മണ്ഡലം പ്രസിഡന്റ് ടിബി ജോസഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സ്റ്റീറിങ് കമ്മിറ്റി അംഗം ഡോ. വർഗീസ് പേരയിൽ ഉത്ഘാടനം ചെയ്തു. നഗര സഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അജി പാണ്ടിക്കൂടി, തോമസ് പേരയിൽ, എ ജി മാത്യൂസ്, തമ്പി ആനന്ദപള്ളി, എബി കുരുമ്പേലി, ജോ തോമസ് എന്നിവർ പ്രസംഗിച്ചു.


