പത്തനംതിട്ട: ആദ്യ പത്തനംതിട്ട അന്താരാഷ്ട്ര ചലച്ചിത്രോത്സവ (ഐ.എഫ്.എഫ്.പി) സംഘാടക സമിതി ഓഫീസ് ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ചലച്ചിത്രോത്സവം നാടിന്റെ സാംസ്‌കാരികോത്സവമായി മാറും. മേളയുടെ ഭാഗമായി ചലച്ചിത്രപ്രേമി കൂടിയായ താന്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സംഘാടകസമിതി ചെയര്‍മാന്‍ അഡ്വ.ടി സക്കീര്‍ ഹുസൈന്‍ അദ്ധ്യക്ഷത വഹിച്ചു. ഇന്ദിരാമണിയമ്മ, പി.കെ.അനീഷ്, ആര്‍. സാബു, കെ. ജാസിംകുട്ടി, അഡ്വ. എ.സുരേഷ് കുമാര്‍, ശോഭ കെ. മാത്യു, ആനി സജി, സി.കെ.അര്‍ജുനന്‍, ജി. വിശാഖന്‍, എം എസ് സുരേഷ്, എ ഗോകുലേന്ദ്രന്‍, രഘുനാഥന്‍ ഉണ്ണിത്താന്‍, സുധീര്‍ രാജ്, തീയേറ്റര്‍ ഉടമകള്‍ വ്യാപാരി പ്രതിനിധികള്‍ വിവിധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചലച്ചിത്ര പ്രേമികള്‍ക്ക് ഓണ്‍ലൈനിലും നേരിട്ടും രജിസ്റ്റര്‍ ചെയ്യാനും വിവരങ്ങള്‍ അന്വേഷിക്കാനും സംഘാടകസമിതി ഓഫീസില്‍ സൗകര്യം ഒരുക്കും. വിവിധ കമ്മറ്റികളുടെ പ്രവര്‍ത്തനത്തിനും ഏകോപനത്തിനുള്ള സൗകര്യവും ഇവിടെ ഉണ്ടാകും. ഇന്ന് മുതല്‍ രാവിലെ 10 മുതല്‍ വൈകുന്നേരം 7 വരെ സംഘാടകസമിതി ഓഫീസ് പ്രവര്‍ത്തിക്കുമെന്ന് ചെയര്‍മാന്‍ അഡ്വ. ടി സക്കീര്‍ ഹുസൈന്‍ പറഞ്ഞു.



