ഡി.വൈ.എഫ്.ഐക്കാർക്ക് മറുപടിയുമായി യൂത്ത് കോൺഗ്രസ് സി.പി.എം ജില്ലാ കമ്മറ്റി ഓഫീസിലേക്ക് മാർച്ച് നടത്തി

Pathanamthitta Politics
Print Friendly, PDF & Email

പത്തനംതിട്ട: പിണറായി വിജയന്റെ ദുർഭരണവും അഴിമതിയും പുറത്തു വരുന്നത് തടയാനും ജനശ്രദ്ധ തിരിച്ചു വിടാനുമാണ് യാതൊരു കാരണവുമില്ലാതെ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിലേക്ക് ഡി.വൈ.എഫ്.ഐ കഴിഞ്ഞ ദിവസം മാർച്ച് നടത്തിയതെന്ന് ഡി.സി.സി വൈസ് പ്രസിഡന്റ് എ. സുരേഷ് കുമാർ പറഞ്ഞു. ഡി.വൈ.എഫ്.ഐ നടത്തിയ ഡി.സി.സി ഓഫീസ് മാർച്ചിനെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ സി.പി.എം ജില്ലാ കമ്മറ്റി ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ. സുധാകരൻ പിണറായി വിജയനെ ആക്ഷേപിച്ചു എന്ന വ്യാജ ആരോപണം ഉന്നയിച്ചാണ് ഡി.വൈ എഫ് ഐ ഇന്നലെ മാർച്ച് നടത്തിയത്. ഇത് കേരളത്തെ കലാപഭൂമിയാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ്. ഇത് കേരളം തിരിച്ചറിയുമെന്നും സുരേഷ് കുമാർ പറഞ്ഞു.

യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് വിജയ് ഇന്ദുചൂഢൻ അദ്ധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി കെ ജാസിം കുട്ടി, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രജനി പ്രദീപ്, യൂത്ത് കോൺഗ്രസ് നേതാക്കളായ രഞ്ജു എം ജെ, ടി.ജി നിതിൻ, സലീൽ സാലി, ബിബിൻ ബേബി, ജോയൽ മാത്യു, ആദർശ് സുധാകരൻ, ചൂരക്കോട് ഉണ്ണികൃഷ്ണൻ,ചിത്ര രാമചന്ദ്രൻ, അനൂപ് മോഹൻ, ലിനു മാത്യു, ആര്യ രമേശ്, ശ്രീനാഥ്, അഭിലാഷ് വെട്ടിക്കാടൻ, റിജോ റോയ് തോപ്പിൽ, ജയകൃഷ്ണൻ, ഷിബു കാഞ്ഞിക്കൽ, ക്രിസേ്റ്റാ പെരിങ്ങനാട്, ടോണി ഇട്ടി, അംജിത് അടൂർ, എം എ സിദ്ദീഖ്,റെനീസ് മുഹമ്മദ്, പി.കെ ഇക്ബാൽ, അജിത്ത് മണ്ണിൽ,സി കെ അശോക് കുമാർ,സിബി ജേക്കബ്, മുഹമ്മദ് റാഫി, അഭിനു അയിരൂർ, സുധീഷ് മലയാലപ്പുഴ, റിജു നാരങ്ങാനം, അസ്‌ലം അനൂപ്, നിഷാദ് റാന്നി, ജെയ്‌സൺ അടൂർഎന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *