കുട്ടനാട്ടുകാരന്റെ സാമൂഹിക പ്രതിബദ്ധതക്ക് അംഗീകാരം
എടത്വ : സാമൂഹിക ജീവകാരുണ്യ സേവന രംഗത്ത് കഴിഞ്ഞ് മൂന്ന് പതിറ്റാണ്ടിലധികമായി പ്രവർത്തിക്കുന്ന തലവടി സൗഹൃദ നഗറിൽ വാലയിൽ ബെറാഖാ ഭവനിൽ ഡോ. ജോൺസൺ വി.ഇടിക്കുള യുആർഎഫ് വേൾഡ് റെക്കോർഡ് ഏഷ്യ ജൂറിയായി നിയമിതനായി.
ന്യുയോർക്ക് സ്റ്റേറ്റ് അസംബ്ലി ഏർപ്പെടുത്തിയ മാർട്ടിൻ ലൂഥർ കിംങ്ങ് ഔട്ട്സ്റ്റാൻ്റിങ്ങ് കമ്മ്യൂണിറ്റി സർവീസ് അവാർഡ് ജേതാവായ ഡോ. ജോൺസൺ വി ഇടിക്കുള വേൾഡ് വിഷനിലൂടെയാണ് പൊതു പ്രവർത്തന രംഗത്തേക്ക് പ്രവേശിച്ചത്. യുണൈറ്റഡ് നേഷൻസ് സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡർ, വേൾഡ് മലയാളി ഓർഗനൈസേഷൻ ഗ്ലോബൽ എക്സിക്യൂട്ടീവ് മെമ്പർ, കേരള പത്ര പ്രവർത്തക അസോസിയേഷൻ ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി , ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ പ്രസിഡൻ്റ്, എടത്വ വികസന സമിതി ജനറൽ സെക്രട്ടറി, ട്രിനിറ്റി ജെപിജെ ഗ്ലോബൽ കൺസൾട്ടൻസി ഡയറക്ടർ തുടങ്ങി പ്രാദേശികവും അന്തർദേശീയവുമായ നിരവധി പ്രസ്ഥാനങ്ങളുടെ ചുമതല വഹിക്കുന്ന ഇദ്ദേഹത്തിന് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ബെസ്റ്റ് യൂത്ത് അവാർഡ് ഉൾപ്പെടെ നിരവധി പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
സൗദി അറേബ്യ മിനിസ്ട്രി ഓഫ് ഹെൽത്ത് അൽ- ഖുർമ ഹോസ്പിറ്റൽ നേഴ്സിങ്ങ് ഡയറക്ടർ ജിജി ജോൺസൺ ഭാര്യയും ബെൻ, ഡാനിയേൽ എന്നിവർ മക്കളുമാണ്. കൊൽക്കത്ത മിഷണറീസ് ഓഫ് ചാരിറ്റി ആസ്ഥാനത്ത് വെച്ച് ചില ആഴ്ചകൾക്ക് മുമ്പ് ഇന്റർനാഷണൽ ചാരിറ്റി സർവ്വീസസ് അവാർഡ് ഡോ.ജോൺസൺ വി.ഇടിക്കുളയ്ക്ക് ലഭിച്ചിരുന്നു.


