പത്തനംതിട്ട ജില്ലാ കേന്ദ്രത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ
*വീഡിയോ എഡിറ്റിങ് കോഴ്സ്
തിരുവനന്തപുരം മീഡിയ അക്കാദമി സെന്ററിൽ സെപ്റ്റംബർ 30 ന് ആരംഭിക്കുന്ന വീഡിയോ എഡിറ്റിങ് സർട്ടിഫിക്കറ്റ് കോഴ്സിൽ സീറ്റുകൾ ഒഴിവ്. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് www.keralamediaacademy.org വെബ്സൈറ്റിലൂടെ ഓൺലൈനായോ, ശാസ്തമംഗലത്തുള്ള അക്കാദമി സെന്ററിൽ നേരിട്ടോ അപേക്ഷ സമർപ്പിക്കാം. അപേക്ഷാഫീസ് 300 രൂപ (പട്ടികജാതി, പട്ടികവർഗ, ഒ.ഇ.സി. വിഭാഗക്കാർക്ക് 150 രൂപ) ഇ-ട്രാൻസ്ഫർ/ ബാങ്ക് മുഖേന അടച്ച രേഖയും, സർട്ടിഫിക്കറ്റുകളുടെ പകർപ്പും അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. കോഴ്സ് കാലാവധി ആറു മാസം. ഫോൺ: 0471 2726275, 9400048282, 6282692725.
*കാവുകളുടെ വിവരശേഖരണം
കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ ജൈവവൈവിധ്യ രജിസ്റ്റർ പുതുക്കുന്നതിലേയ്ക്ക് കാവുകളുടെ വിവരശേഖരണം നടത്തുന്നു. ഗ്രാമപഞ്ചായത്ത് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന കാവുകളുടെ ഉടമസ്ഥർ കാവിന്റെ പേര്, ഉടമയുടെ വിശദവിവരങ്ങൾ എന്നിവ സെപ്റ്റംബർ 30 നുള്ളിൽ ഗ്രാമപഞ്ചായത്തിൽ ലഭ്യമാക്കണം.
*അപേക്ഷ ക്ഷണിച്ചു
കെൽട്രോൺ അഡ്വാൻസ്ഡ് ജേണലിസത്തിൽ ബിരുദാനന്തര ഡിപ്ലോമയുടെ 2024 ലെ പുതിയ ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ ഏഴുവരെ അപേക്ഷിക്കാം. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ കെൽട്രോൺ സെന്ററുകളിലാണ് ബാച്ചുകൾ ആരംഭിക്കുന്നത്. ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് യോഗ്യത. ഫോൺ: 9544958182.
*മൊബൈൽ ഫോൺ സർവീസ് ടെക്‌നീഷ്യൻ
ഗ്രാമീണസ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കുന്നന്താനം അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഒരു മാസത്തെ സൗജന്യ മൊബൈൽ ഫോൺ റിപ്പയറിങ് ആൻഡ് സർവീസിങ് കോഴ്സ് നടത്തുന്നു. 18 മുതൽ 45 വയസ് വരെയാണ് പ്രായപരിധി. ഫോൺ : 7736925907, 9495999688.
*ഗസ്റ്റ് അധ്യാപക നിയമനം
വെച്ചൂച്ചിറ സർക്കാർ പോളിടെക്നിക് കോളജിൽ നിലവിൽ ഒഴിവുളള ട്രേഡ്സ്മാൻ (ഷീറ്റ്‌മെറ്റൽ, വെൽഡിംഗ്) തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പട്ട വിഷയത്തിലുളള ഐടിഐ/ ടിഎച്ച്എസ്എൽസി യാണ് യോഗ്യത. ബയോഡേറ്റ, മാർക്ക് ലിസ്റ്റ്, പത്താംതരം/തത്തുല്യം, ഐടിഐ / ടിഎച്ച്എസ്എൽസി എന്നിവയുടെ അസൽ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ 30 ന് രാവിലെ 10.30 ന് വെച്ചൂച്ചിറ സർക്കാർ പോളിടെക്നിക് കോളജിൽ നടത്തുന്ന ടെസ്റ്റ് / അഭിമുഖത്തിന് ഹാജരാകണം. ഫോൺ : 04735266671.
*ക്വട്ടേഷൻ
വെച്ചൂച്ചിറ സർക്കാർ പോളിടെക്നിക് കോളജിലേയ്ക്ക് പേപ്പർ, ഫയൽ, പേന തുടങ്ങിയ 16 ഇനം സ്റ്റേഷനറികൾ വാങ്ങുന്നതിന് സ്ഥാപനങ്ങൾ /ഏജൻസികളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 10. ഫോൺ : 04735266671.
*ഗസ്റ്റ് ലക്ചറർ ഒഴിവ്
വെണ്ണിക്കുളം സർക്കാർ പോളിടെക്നിക് കോളജിൽ കമ്പ്യൂട്ടർ എൻജിനീയറിംഗ് ഗസ്റ്റ് ലക്ചറർ തസ്തികയിലെ രണ്ട് താൽകാലിക ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബർ 27 ന് രാവിലെ 10.30 ന് നടക്കുന്ന കൂടികാഴ്ചയിൽ ഉദ്യോഗാർഥികൾക്ക് അസൽ സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം. ഒന്നാം ക്ലാസോടെയുളള കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് ബിരുദമാണ് യോഗ്യത. ഫോൺ : 0469 2650228.
*വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം
2024- 2025 അധ്യയന വർഷത്തിൽ എട്ട്, ഒൻപത്, 10/ പ്ലസ് വൺ /ബി. എ./ ബി. കോം / ബി. എസ്. സി / എം. എ / എം. കോം/ (പാരലൽ സ്ഥാപനങ്ങളിൽ പഠിക്കുന്നവർ അപേക്ഷിക്കേണ്ടതില്ല ) എം. എസ് ഡബ്ലിയു / എം. എസ് .സി./ ബി.എഡ് / പ്രൊഫഷണൽ കോഴ്സുകളായ എഞ്ചിനീയറിംഗ്, എം. ബി. ബി. എസ് / ബി. ഡി. എസ്/ ഫാം ഡി / ബി. എസ്. സി. നഴ്സിംഗ് / പ്രൊഫഷണൽ പിജി കോഴ്സുകൾ / പോളിടെക്‌നിക് ഡിപ്ലോമ / റ്റി. റ്റി. സി./ബി. ബി. എ / ഡിപ്ലോമ ഇൻ നഴ്സിംഗ് / പാരാ മെഡിക്കൽ കോഴ്സ് / എം. സി. എ / എം. ബി. എ / പി. ജി. ഡി. സി. എ / എഞ്ചിനീയറിംഗ് (ലാറ്ററൽ എൻട്രി ) അഗ്രിക്കൾച്ചറൽ / വെറ്ററിനറി / ഹോമിയോയ ബി. ഫാം / ആയുർവേദം/ എൽഎൽബി/ ബിബിഎം / ഫിഷറീസ് / ബി. സി. എ. / ബി. എൽ. ഐ. എസ്. സി./ എച്ച്. ഡി. സി ആൻഡ് ബി. എം / ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്മെന്റ്,് സി. എ. ഇന്റർമീഡിയറ്റ്, മെഡിക്കൽ എഞ്ചിനീയറിംഗ് എൻട്രൻസ് കോച്ചിങ്, സിവിൽ സർവീസ് കോച്ചിങ് എന്നീ കോഴ്സുകൾക്ക് പഠിക്കുന്നവർക്ക് വിദ്യാഭ്യാസ ആനുകൂല്യത്തിന് ഓൺലൈൻ ആയി അപേക്ഷിക്കാം. മുൻ അധ്യയന വർഷങ്ങളിൽ ആനുകൂല്യം ലഭിച്ചിട്ടുള്ളവർ ആനുകൂല്യം പുതുക്കുന്നതിനുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം. അപേക്ഷകൻ ജോലി ചെയ്യുന്ന സ്ഥാപന ഉടമയുടെ സാക്ഷ്യപത്രം, വിദ്യാർഥി പഠിക്കുന്ന സ്ഥാപനത്തിന്റെ മേലധികാരി നൽകുന്ന സാക്ഷ്യപത്രം എന്നിവയുടെ മാതൃക വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് സാക്ഷ്യപ്പെടുത്തിയ അപേക്ഷ സമർപ്പിക്കണം. അപേക്ഷകൾ നവംബർ 25 ന് മുമ്പ് www.labourwelfarefund.in എന്ന് വെബ്‌സൈറ്റ് മുഖേന ഓൺലൈനായിസമർപ്പിക്കണം.
*ക്വട്ടേഷൻ
ജില്ലാ നവകേരളം കർമ്മപദ്ധതി ഓഫീസ് ഉപയോഗത്തിലേക്കായി 1200 സി. സി. യിൽ കുറയാത്ത അഞ്ച് സീറ്റ് ടാക്സി/ ടൂറിസ്റ്റ് എസി വാഹനം പ്രതിമാസ വാടകയിൽ ഡ്രൈവർ ഉൾപ്പെടെ ഒരു വർഷത്തേക്ക് ലഭ്യമാക്കുന്നതിന് വാഹനഉടമകളിൽ നിന്നു ക്വട്ടേഷൻ ക്ഷണിച്ചു. സെപ്റ്റംബർ 27 ന് മുൻപായി ജില്ലാ പ്ലാനിംഗ് ഓഫീസിലുളള നവകേരളം കർമപദ്ധതി ജില്ലാ കോ ഓർഡിനേറ്ററുടെ ഓഫീസിൽ ക്വട്ടേഷൻ സമർപ്പിക്കണം. ഫോൺ : 9188120323.
*അന്താരാഷ്ട്ര വയോജന ദിനാഘോഷം
ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെ നേതൃത്വത്തിൽ മെയിന്റനൻസ് ട്രൈബ്യൂണൽ, വയോമിത്രം യൂണിറ്റ്, സായംപ്രഭ ഭവനം, ഓൾഡേജ് ഹോമുകൾ, ജില്ലാതല വയോജന കമ്മിറ്റി എന്നിവരുടെ സഹകരണത്തോടെ ഒക്ടബോർ ഒന്നിന് അന്താരാഷ്ട്ര വയോജനദിനത്തിന്റെ ഭാഗമായി ജില്ലാതല വയോജനദിനാഘോഷം സംഘടിപ്പിക്കും. കോഴിമല ആശാഭവനിൽ നടക്കുന്ന പരിപാടി അഡ്വ. മാത്യു റ്റി. തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജില്ലാ കലക്ടർ എസ്. പ്രേം കൃഷ്ണൻ, തദ്ദേശസ്ഥാപന പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
*ക്വട്ടേഷൻ
പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം തിരുവല്ല, അടൂർ ഓഫീസുകളിലേക്ക് 2025 മാർച്ച് 30 വരെ ടാക്‌സി പെർമിറ്റുള്ള വാഹനം ഡ്രൈവർ ഉൾപ്പടെ വാടകയ്ക്ക് നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബർ ഒന്ന്. ഫോൺ : 0469 2633454. (പിഎൻപി 2055/24)
What do you feel about this post?
Like
Love
Happy
Haha
Sad

