തിട്ടയിടിഞ്ഞു വീടിനു മുകളിലേക്ക് ടിപ്പർ മറിഞ്ഞു ; കുട്ടികൾ രക്ഷപ്പെട്ടത് മുന്നറിയിപ്പ് നൽകിയതിനാൽ

Pathanamthitta
Print Friendly, PDF & Email

അടൂർ: പാറ കയറ്റി വന്ന ടിപ്പർ ലോറി സംരക്ഷണഭിത്തിയും റോഡും തകർത്ത് വീടിന് മുകളിലേക്ക് മറിഞ്ഞു. വീട് ഏറെക്കുറെ പൂർണമായും തകർന്നു. വീട്ടിലുണ്ടായിരുന്ന കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഇന്ന് രാവിലെ അടൂർ കടമ്പനാട് മുണ്ടപ്പള്ളി സെറ്റിൽമെന്റ് കോളനിയിൽ ശിവവിലാസത്തിൽ മണിക്കുട്ടന്റെ വീടിന് മുകളിലേക്ക് സംരക്ഷണ ഭിത്തി തകർന്ന് ലോറി പതിക്കുകയായിരുന്നു. വാഹനം പതുക്കെ ചരിയുന്നത് കണ്ട് മുന്നറിയിപ്പ് നൽകിയതിനാൽ റൂമിനുള്ളിൽ സ്‌കൂളിൽ പോകാൻ തയാറെടുത്തു കൊണ്ടിരുന്ന കുട്ടികൾ ഓടി മാറി.

ലോറി മറിഞ്ഞ് മുന്നിലെ രണ്ടു മുറികളും പാറക്കല്ലുകൾ വീട് മറ്റ് രണ്ട് മുറികളും പൂർണമായി തകർന്നു. ഉടമ തന്നെയാണ് ലോറി ഓടിച്ചിരുന്നത്. രണ്ടാഴ്ച മുൻപാണ് ഇദ്ദേഹം വാഹനം വാങ്ങിയത്. റോഡിന്റെ ഒരു വശത്ത് പൈപ്പ് ഇടുന്നതിന് കുഴി എടുത്ത് മൂടിയിരിക്കുകയാണ്. ഇവിടേക്ക് പോകാതിരിക്കാൻ ലോറി ഒതുക്കിയപ്പോഴാണ് തിട്ട ഇടിഞ്ഞത്. അടൂർ പോലീസ് സ്ഥലത്ത് എത്തി അന്വേഷണം തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *