കലഞ്ഞൂർ സർക്കാർ മോഡൽ ഹയർസെക്കൻഡറി സ്‌കൂളിൽ ലഹരിവിരുദ്ധ വിമോചന നാടകം

Pathanamthitta
Print Friendly, PDF & Email

കോന്നി – ദേശീയ വായനാദിന മാസാചരണത്തിന്റെ ഭാഗമായി പി എൻ പണിക്കർ ഫൗണ്ടേഷൻ സംഘടിപ്പിച്ച ലഹരിവിരുദ്ധ വിമോചന നാടകം കലഞ്ഞൂർ സർക്കാർ മോഡൽ ഹയർസെക്കൻഡറി സ്‌കൂളിൽ അരങ്ങേറി. സ്‌കൂൾ പ്രിൻസിപ്പൽ എം സക്കീന ഉദ്ഘാടനം നിർവഹിച്ചു. പി.റ്റി.എ. പ്രസിഡന്റ് എസ്. രാജേഷ് അധ്യക്ഷനായി. കേരള ജനമൈത്രി പോലിസ് തിയേറ്റർ ഗ്രൂപ്പാണ് ‘പാഠം ഒന്ന് ഒരു മദ്യപന്റെ ആത്മകഥ’ എന്ന നാടകം അവതരിപ്പിച്ചത്. പി എൻ പണിക്കർ ഫൗണ്ടേഷൻ ജില്ലാ സെക്രട്ടറി സി കെ നസീർ, സ്‌റ്റേറ്റ് ജനമൈത്രി ഡ്രാമാ കോഡിനേറ്റർ മുഹമ്മദ് ഷാ, കൂടൽ സ്റ്റേഷൻ അഡീഷണൽ എസ്ഐ സുനിൽകുമാർ, വിഎച്ച്എസ്സി പ്രിൻസിപ്പൽ മായ എസ് നായർ, എസ്പിസി സിപിഒ ലിജോ ഡാനിയേൽ, സീനിയർ അസിസ്റ്റന്റ് ലാൽ വർഗീസ്, ജോൺ മാത്യു, പ്രധാനാധ്യാപിക ബി. ലേഖ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *