സൈബർ തട്ടിപ്പുകാർ കമ്മീഷൻ വാഗ്ദാനം ചെയ്ത് നിങ്ങളുടെ സോഷ്യൽമീഡിയ അക്കൗണ്ടുകൾ ദുരുപയോഗം ചെയ്യുന്നതിനെതിരെ ജാഗ്രത വേണമെന്ന് പോലീസ്

Crime
Print Friendly, PDF & Email

പത്തനംതിട്ട: പോസ്റ്റ് ഷെയർ നിയമപ്രകാരമാണെന്നും കമ്മിഷന്‍ ലഭിക്കുമെന്നും മറ്റും തെറ്റിദ്ധരിപ്പിച്ച് സൈബര്‍ തട്ടിപ്പിലൂടെ ആളുകളില്‍ നിന്ന് തട്ടിയെടുക്കുന്ന തുക, മറ്റുള്ളവരുടെ അക്കൗണ്ട് വഴി തട്ടിപ്പുകാര്‍ കൈക്കലാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ പോലീസ്. വിദ്യാര്‍ത്ഥികളായ കൗമാരക്കാരെയും യുവാക്കളെയുമാണ് പ്രധാനമായും സൈബര്‍ തട്ടിപ്പുകാര്‍ ലക്ഷ്യമിടുന്നത്.

വിദ്യാര്‍ത്ഥികളെയും യുവാക്കളെയും സമീപിച്ച് പോക്കറ്റ് മണിക്കുള്ള തുക കണ്ടെത്താമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് ബാങ്ക് അക്കൗണ്ട് നമ്പരും മറ്റും കൈക്കലാക്കി, മറ്റുള്ളവരുടെ അക്കൗണ്ടില്‍ നിന്നും തുക ഇവരുടെ അക്കൗണ്ടിലേക്ക് മാറ്റുകയാണ് രീതി. എ ടി എം കാര്‍ഡുപയോഗിച്ചും പിന്‍വലിക്കും. സൈബര്‍ തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ടവര്‍ പോലീസില്‍ പരാതി നല്‍കുമ്പോള്‍ അക്കൗണ്ടുവിവരങ്ങളും എ ടി എം കാര്‍ഡും നല്‍കിയവര്‍ കേസിലുള്‍പ്പെടുന്ന സ്ഥിതിയാണ് സംജാതമാകുക. ഇത്തരം തട്ടിപ്പു സംഘങ്ങളുടെ വലയില്‍ വീണ് സൈബര്‍തട്ടിപ്പിന്റെ കണ്ണിയായി നിയമനടപടികള്‍ക്ക് വിധേയരാകുന്നതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ പോലീസ് മേധാവി എസ് സുജിത് ദാസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *