കുളനട – ഗ്രാമ പഞ്ചായത്തിന്റ പരിധിയിൽ ഉള്ള കുളനട പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ കുടുംബക്ഷേമ ഉപകേന്ദ്രമായ മാന്തുക , ജനകീയ ആരോഗ്യ കേന്ദ്രമായി മാറി . ബഹു. മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ ഓൺലൈൻ ആയി ഉദ്ഘാടനം നിർവഹിച്ചു .ബഹു.ആരോഗ്യവും ശിശു വികസനവും വകുപ്പ് മന്ത്രി ശ്രീമതി.വീണാജോർജ് അധ്യക്ഷയായിരുന്നു .തദ്ദേശീയമായി നടന്ന ചടങ്ങിൽ പന്തളം ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി.ശോഭ മധു ശിലാഫലക അനാച്ഛാദനം നടത്തി . കുളനട ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി എൽസി ജോസഫ് , ക്ഷേമ കാര്യാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ .പി കെ ഉണ്ണികൃഷ്ണപിള്ള , വാർഡ് മെമ്പർ ശ്രീ .ബിജു പരമേശ്വരൻ പഞ്ചായത്ത് അംഗങ്ങൾ ആയ ശ്രീമതി ഐശ്വര്യ ജയചന്ദ്രൻ ,അഡ്വ.വി ബി സുജിത്ത്, ശ്രീമതി മിനി സാം . ജില്ലാ ആർ .സി .എച് ഓഫീസർ ഡോ .ശ്യാം കുമാർ കെ .കെ , എം സി എഛ് ഓഫീസർ ശ്രീമതി .ഷേർളി പി ചാക്കോ ,ജില്ലാ ലാബ് ഓഫീസർ ശ്രീമതി റാണി തുടങ്ങിയവർ ആശംസ അർപ്പിച്ചു . മെഡിക്കൽ ഓഫീസർ ഡോ. ക്ലിൻ മേരി ജോൺ പദ്ധതി വിശദീകരണം നടത്തി . ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീ.കെ. വി സന്തോഷ് നന്ദി രേഖപ്പെടുത്തി
ഉപകേന്ദ്രങ്ങളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തി ജന സൗഹൃദ സ്ഥാപനമായി മാറ്റുക ,പ്രദേശത്തെ എല്ലാ ആളുകളുടെയും വാർഷിക ആരോഗ്യ പരിശോധന നടത്തുക കുടുംബക്ഷേമ പരിപാടികൾ ,ഗർഭകാല പരിചരണം ,മാതൃ ശിശു ആരോഗ്യം എന്നിവയിൽ ഊന്നൽ നൽകിയുള്ള പ്രവർത്തനങ്ങൾ പകർച്ചവ്യാധി ,പകർച്ചേതര രോഗങ്ങൾ ജീവിത ശൈലി രോഗങ്ങൾ എന്നിവയെ പ്രതിരോധിക്കാൻ വേണ്ടി ജനങ്ങൾ ആരോഗ്യകരമായ ജീവിത രീതികൾ പ്രോത്സാഹിപ്പിക്കാൻ വേണ്ട ഇടപെടലുകൾ നടത്തുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ജനകീയ ആരോഗ്യകേന്ദ്രങ്ങൾ ലക്ഷ്യമിടിന്നത് .കൂടാതെ മിഡ് ലെവൽ സർവീസ് പ്രൊവൈഡർ സ്റ്റാഫ് നഴ്സിന്റെ സേവനവും ജനകീയ ആരോഗ്യകേന്ദ്രത്തിൽ നിന്നും ലഭ്യമാകും .


