സൗജന്യ മെഡിക്കൽ ക്യാമ്പ് ആഗസ്റ്റ് 24 ശനിയാഴ്ച തണ്ണിത്തോട്ടിൽ

Uncategorized
Print Friendly, PDF & Email

തണ്ണിത്തോട്: കെസിസി തണ്ണിത്തോട് സോണിൻ്റെയും തിരുവല്ല ബിലിവേഴ്സ് മെഡിക്കൽ കോളജിൻ്റെയും സംയുക്ത അഭിമുഖ്യത്തിൽ നടത്തപ്പെടുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് 2024 അഗസ്റ്റ് 24 ശനിയാഴ്ച 9 മുതൽ 1 മണി വരെ തണ്ണിത്തോട് സെൻ്റ് അൻറണീസ് സ്ക്കൂൾ അഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്നു.രാവിലെ 9 മണിക്ക് ബഹു പത്തനംതിട്ട എം പി അൻ്റോ ആൻ്റണി ക്യാമ്പ് ഉദ്ഘാടനം ചെയ്യുന്നു. മെഡിക്കൽ ക്യാമ്പിൽ ജനറൽ മെഡിസിൻ, അസ്ഥിരോഗവിഭാഗം, ശിശുരോഗവിഭാഗം, ത്വക്ക് രോഗവിഭാഗം, ഡയറ്റീഷൻ, ഇ.എൻ.ടി വിഭാഗം,
ദന്തരോഗവിഭാഗം, സാമൂഹ്യാരോഗ്യവിഭാഗം, ഉൾപ്പെടെ  ദൈനംദിന ജീവിതത്തിൽ നേരിടുന്ന ഷുഗർ, പ്രഷർ, കൊളസ്ട്രോൾ. ഹൃദയ സംബദ്ധമായ രോഗങ്ങൾ, തൈറോയിഡ് ഉൾപ്പെടെയുള്ള അസുഖങ്ങൾക്ക് വിദഗ്‌ധരായ ഡോക്ടറുമാരുടെ സേവനം ലഭിക്കുന്നു .സൗജന്യ മരുന്നുകളും, നേഴ്സിംഗ് കെയറും ക്യാമ്പിൽ ലഭിക്കുന്നു.

തിരുവല്ല ബിലീവേഴ്‌സ് ഹോസ്‌പിറ്റലിൻ്റെ ആരോഗ്യ പദ്ധതിയായ’കാരുണ്യ സ്‌പർശം’ പദ്ധതിയിലൂടെ തിരുവല്ല ബിലീവേഴ്‌സ് മെഡിക്കൽ കോളജിൽ പ്രസവ ശസ്ത്രക്രിയ, ഇ.എൻ.ടി., തിമിരം ഉൾപ്പെടെയുള്ള സർജറികൾക്കും മരുന്നുകൾക്കും, ലാബ് ടെസ്റ്റുകൾ, സ്‌കാനിംഗ്, മുറി വാടക, ഡോക്ടർ കൺസൾട്ടേഷൻ എന്നിവ ക്യാമ്പിൽ പങ്കെടുന്നവർക്ക് കുറഞ്ഞ നിരക്കിൽ ലഭിക്കുന്നു.ഇന്ത്യയിലെ ഏറ്റവും വലിയ ആരോഗ്യ ഇൻഷുറൻസ് കമ്പനിയായ സ്റ്റാർ ഹെൽത്തിൻ്റെ മി‌കച്ച ആരോഗ്യ ഇൻഷ്വറൻസ് പോളിസികൾ ഏറ്റവും കുറഞ്ഞ നിരക്കിൽ ക്യാമ്പിൽ നിന്ന് എടുക്കാൻ സാധിക്കുന്നു.കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടേണ്ട നമ്പറുകൾ ജോയിക്കുട്ടി ചേടിയത്ത് Ph: 9447841909, ബ്ലസൻ മാത്യു Ph: 7025367439, കെ. വി. സാമുവേൽ, കിഴക്കേതിൽ Ph: 9447563704

Leave a Reply

Your email address will not be published. Required fields are marked *