ദുബായ്: ഇടുക്കി കോഴിക്കാനം റോഡ് ഏലപ്പാറ ബെഥേൽ ഹൗസിൽ ഹാബേൽ അനിൽ ദേശായ് (30) ആണ് ദുബായ് മംസാർ ബീച്ചിൽ മുങ്ങി മരിച്ചത്. ഒരു സ്വകാര്യ കമ്പനിയിൽ ടെക്നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു. കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു സംഭവം. അവധി ദിനമായതിനാൽ ഞായറാഴ്ച രണ്ട് കൂട്ടുകാർക്കൊപ്പം കുളിക്കാനായാണ് ബീച്ചിലേക്ക് പോയത്. കടലിൽ കുളിക്കാനിറങ്ങിയപ്പോൾ തിരയിൽപ്പെട്ട കൂട്ടുകാരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് യുവാവ് അപകടത്തിൽപെട്ടതെന്നാണ് റിപ്പോർട്ട്. ഹാബേലിന് നീന്തലറിയില്ലായിരുന്നുവെന്നാണ് വിവരം.സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിലാണ് ഹാബേലിനെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

