സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ; തിരുവനന്തപുരത്ത് മുഖ്യമന്ത്രി ദേശീയപതാക ഉയർത്തും

Kerala Trivandrum
Print Friendly, PDF & Email

ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ ആഗസ്റ്റ് 15 രാവിലെ 9 ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി ദേശീയപതാക ഉയർത്തുന്നതോടെ ആരംഭിക്കും. വിവിധ സായുധ സേനാ വിഭാഗങ്ങളുടെയും സായുധരല്ലാത്ത മറ്റ് സേനാ വിഭാഗങ്ങളുടെയും, അശ്വാരൂഢ സേന, എൻസിസി, സ്കൗട്സ്, ഗൈഡ്സ്, സ്റ്റുഡന്റ്സ് പോലീസ്, കേഡറ്റുകൾ തുടങ്ങിയ വിഭാഗങ്ങളുടെയും അഭിവാദ്യം മുഖ്യമന്ത്രി സ്വീകരിക്കും. തുടർന്ന് സ്വാതന്ത്ര്യദിന സന്ദേശം നൽകും. പ്രശസ്ത സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ, ജീവൻ രക്ഷാപതക്കങ്ങൾ എന്നിവ മെഡൽ ജേതാക്കൾക്ക് മുഖ്യമന്ത്രി സമ്മാനിക്കും. മുൻ വർഷങ്ങളിലേതുപോലെ ഭാരതീയ വായുസേന ഹെലികോപ്റ്ററിൽ പുഷ്പവൃഷ്ടി നടത്തും. പരേഡിനുശേഷം തിരുവനന്തപുരം നഗരത്തിലെ വിവിധ സ്കൂളുകളിലെ കുട്ടികൾ അവതരിപ്പിക്കുന്ന ദേശഭക്തിഗാനം ഉണ്ടായിരിക്കും.

സ്വതന്ത്ര്യദിന പരേഡിന് അഭിവാദ്യം സ്വീകരിക്കുന്ന മന്ത്രിമാർ

*തിരുവനന്തപുരം – പിണറായി വിജയൻ, മുഖ്യമന്ത്രി.
*കൊല്ലം – വി.ശിവൻകുട്ടി
*പത്തനംതിട്ട – വീണാ ജോർജ്ജ്
*ആലപ്പുഴ – സജി ചെറിയാൻ
*കോട്ടയം – ജെ. ചിഞ്ചുറാണി
*ഇടുക്കി – റോഷി അഗസ്റ്റിൻ
*എറണാകുളം – പി. രാജീവ്
*തൃശ്ശൂർ – ഡോ. ആർ. ബിന്ദു
*പാലക്കാട് – എം.ബി. രാജേഷ്
*മലപ്പുറം – കെ. രാജൻ
കോഴിക്കോട് – എ. കെ. ശശീന്ദ്രൻ
*വയനാട് – ഒ. ആർ. കേളു
*കണ്ണൂർ – രാമചന്ദ്രൻ കടന്നപ്പള്ളി
*കാസറഗോഡ് – കെ. കൃഷ്‌ണൻകുട്ടി

 

Leave a Reply

Your email address will not be published. Required fields are marked *