കോഴഞ്ചേരി: റാന്നി സ്വദേശിയായ യുവാവിനെ വാടകവീടിനു സമീപം ഷോക്കേറ്റു മരിച്ച നിലയിൽ കണ്ടെത്തി. അയിരൂർ തടിയിൽ കരിഞ്ചോല തുണ്ടിയിൽ വിഷ്ണു പ്രകാശ് (24)ആണ് മരിച്ചത്. മൃതദേഹം വീട്ടിലേക്കുള്ള വഴിയിൽ വൈദ്യുതി പോസ്റ്റിൽ നിന്നും വീട്ടിലേക്കുള്ള സർവ്വീസ് വയറിൽ തട്ടിയ നിലയിലായിരുന്നു. പുലർച്ചെ ആളുകൾ മൃതദേഹം കാണുമ്പോഴും സർവ്വീസ് വയറിൽനിന്ന് വൈദ്യുതി പ്രവഹിക്കുന്നുണ്ടായിരുന്നു. പൊലീസ് എത്തി പ്രാഥമിക പരിശോധനകൾക്കും പൊസ്റ്റുമോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. സംസ്‌ക്കാരം പിന്നീട്. മാതാവ് സുജയ്ക്കൊപ്പമാണ് യുവാവ് വാടക വീട്ടിൽ താമസിച്ചിരുന്നത്. അവിവാഹിതനാണ്. സ്വകാര്യ ബസിലെ കണ്ടക്ടർ ആണ്.


