അഗ്നിശമന സേനയുടെ പത്തനംതിട്ടയിൽ നിന്നുള്ള വയനാട് രക്ഷാദൗത്യത്തിൽ ആയുർവേദ ഡോക്ടരും.

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട : വയനാട് ദുരന്ത രക്ഷാദൗത്യത്തിന്റെ ഭാഗമായി അഗ്​നിരക്ഷാസേനയുടെ ജില്ലയിൽ നിന്നും 27 അംഗ സംഘം പുറപ്പെട്ടു. ഒരു ഡോക്ടറും സംഘത്തിലുണ്ട്. അഗ്​നിരക്ഷാ സേനയുടെ ജില്ലയിൽനിന്നുള്ള മൂന്നാം ഘട്ട സംഘം പത്തനംതിട്ട അഗ്​നിരക്ഷാ നിലയത്തിൽനിന്നും ബുധനാഴ്ച​ രാവിലെ പുറപ്പെട്ടു . യാ​ത്രക്കായി അനുവദിച്ച സ്​പെഷ്യൽ കെ. എസ്.​ ആർ. ടി .സി ബസിലാണ്​ തിരിച്ചത്​. അടൂർ സ്റ്റേഷൻ ഓഫീസർ വിനോദ് കുമാറിൻ്റെ നേതൃത്വത്തിൽ ഉള്ള 27 അംഗ സംഘം ആണ് വയനാട്ടിലേക്ക് പോയത്. ഇവരിൽ 7 വനിതകൾ ഉൾപ്പെടെ 15 പേർ സിവിൽ ഡിഫൻസ് അംഗങ്ങൾ ആണ്. ഈ സംഘം വ്യാഴാഴ്ച മുതൽ ദൗത്യത്തിൻറെ ഭാഗമാകും. തിരുവല്ല സ്വദേശി ഡോ.റോജി പി ഉമ്മനും സംഘത്തിലുണ്ട്​. ചായലോട്​ മൗണ്ട്​സിയോൻ മെഡിക്കൽ കോളജിൽ ജോലി ചെയ്യുന്ന ഇദ്ദേഹം കോവിഡ്​ സമയത്ത് 3 മാസക്കാലം ലക്ഷദീപിൽ വോളന്ററി സേവനം ചെയ്ത ആളാണ്. കൂടാതെ മറ്റു നിരവധി സേവന ​പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്​തി കൂടിയാണ് ഇദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *