പരാതി തീർക്കാർ ഇനി പറന്നുവരും ഭക്ഷണം !!

Kerala Wayanad
Print Friendly, PDF & Email

വയനാട് – ചൂരൽമലയിൽ രക്ഷാപ്രവർത്തനം നടത്തുന്നവർക്കായി സമയാസമയം ഭക്ഷണമെത്തിക്കാൻ ഡ്രോണുകളും ഉപയോഗപ്പെടുത്തി. ബാസ്‌ക്കറ്റിൽ പത്ത് പേർക്കുള്ള ഭക്ഷണപൊതികൾ ഒരേ സമയം വഹിക്കാൻ കഴിയുന്ന ആധുനിക ഡ്രോണുകളാണ് ഇതിനായി ഉപയോഗപ്പെടുത്തിയത്. ഹിറ്റാച്ചി, ജെ.സി.ബി തുടങ്ങിയ യന്ത്രങ്ങൾ പ്രവർത്തിപ്പിക്കുന്നവർക്കായി ഭക്ഷണം അവരുടെ കൈകളിൽ നേരിട്ടെത്തിക്കുന്ന സൗകര്യമാണ് ഡ്രോൺ വഴി ഓപ്പറേറ്റ് ചെയ്തത്. രക്ഷാപ്രവർത്തകർക്ക് അതിവേഗം ഭക്ഷണവും വെള്ളവും എത്തിക്കാനുള്ള സംവിധാനമാണിത്. വാഹനങ്ങളിലും രക്ഷാപ്രവർത്തകർക്ക് ഭക്ഷണം എത്തിക്കുന്നുണ്ട്.

മേപ്പാടി പോളിടെക്‌നിക്കിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണിലാണ് രക്ഷാപ്രവർത്തകർക്ക് ഭക്ഷണം തയ്യാറാക്കുന്നത്.. ഭക്ഷ്യ സുരക്ഷാവകുപ്പിന്റെ മേൽനോട്ടത്തിൽ കേരള ഹോട്ടൽ റെസ്റ്റോറന്റ് അസോസിയേഷനാണ് ഭക്ഷണം ഒരുക്കുന്നത്. പ്രതിദിനം ഏഴായിരത്തോളം ഭക്ഷണ പൊതികളാണ് ഇവിടെ നിന്നും വിതരണം ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *