കേരള കൗൺസിൽ ഓഫ് ചർച്ചസ് തണ്ണിത്തോട് സോണിൻ്റെ നേതൃത്വത്തിൽ വയനാട് ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്ക് അനുശശോചനം അർപ്പിച്ചു

Pathanamthitta
Print Friendly, PDF & Email

തണ്ണിത്തോട്: കേരള കൗൺസിൽ ഓഫ് ചർച്ചസ് തണ്ണിത്തോട് സോണിൻ്റെ അഭിമുഖ്യത്തിൽ വയനാട്ടിൽ ദുരന്തത്തിൽ മരണമടഞ്ഞവർക്ക് അനുശോചന അർപ്പിച്ചു. തണ്ണിത്തോട് സെൻ്റ് അൻറണീസ് ആശ്രമത്തിൽ നടന്ന അനുശോചനയോഗം സോൺ പ്രസിഡൻ്റെ റവ ഡെയിൻസ് പി സാമുവേൽ അദ്ധ്യക്ഷതയിൽ നടന്നു പ്രിയപ്പെട്ടവരെ നഷ്ടമായവരുടെ ദുഖത്തിൽ പങ്കു ചേരുന്നതായും ദുരന്തത്തിന് ഇരയായവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നുവെന്നും ദൈവം ഏവർക്കും സമാധാനം നൽകട്ടെ എന്നും അനുശോചന സന്ദേശത്തിൽ പറഞ്ഞു. ദുരിതബാധിത പ്രദേശങ്ങളിൽ കെ സി സി യുമായി സഹകരിച്ച് വേണ്ട സഹായങ്ങൾ എത്തിച്ച് നല്ക്കുവാൻ യോഗം തീരുമാനിച്ചു

സോൺ വൈസ് പ്രസിഡൻ്റ് ഫാദർ ഓ എം ശമുവേൽ,കെസിസി തണ്ണിത്തോട് സോൺ എക്സിക്യൂട്ടിവ് ഭാരവാഹികളായ എൽ എം മത്തായി, ജോയിക്കുട്ടി ചെടിയത്ത്, കെ വി സാമുവേൽ, അനീഷ് തോമസ്, ഇടിച്ചാണ്ടി മാത്യു, ജോൺ കിഴക്കേതിൽ, ഷിജു മാത്യു, റൂബിസ്ക്കറിയ, മെറിനാ ജോസഫ് , ലീനു ഡേവിഡ് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *