തിരുവല്ല ബൈപാസ് ആരോഗ്യ നഗരിയായി !!

Kerala Pathanamthitta
Print Friendly, PDF & Email

തിരുവല്ല: സൗന്ദര്യവത്കരിച്ച ബൈപ്പാസ്, ബി വൺ ബി വൺ ജങ്ഷന്റെ ഉദ്ഘാടനംമാത്യു ടി. തോമസ് എം.എൽ.എ, മുനിസിപ്പൽ ചെയർപേഴ്‌സൺ അനു ജോർജ്, വൈസ് ചെയർമാൻ ജിജി വട്ടശേരിൽഎന്നിവർ ചേർന്ന് നിർവഹിച്ചു. പുഷ്പഗിരി ഗ്രൂപ്പ് ഓഫ് ഇന്‌സ്ടിട്യൂഷൻസ് സി.ഇ.ഒ ഫാ ബിജു വർഗീസ് പയ്യമ്പള്ളിൽ, മെഡിക്കൽ കോളേജ് മെഡിക്കൽ ഡയറക്ടർ ഡോ. എബ്രഹാം വർഗീസ് എന്നിവർ പ്രസംഗിച്ചു.

ജംഗ്ഷനിലെ പുൽത്തകിടിയുടെയും, ചെടികളുടെയും പരിപാലന ചുമതല പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിക്കാണ്. ആശുപത്രിയുടെ നേതൃത്വത്തിൽ തന്നെയായിരുന്നു തുടക്കം മുതലുള്ള സൗന്ദര്യവത്കരണം.

‘ആരോഗ്യ നഗരിയിലേക്ക് സ്വാഗതം’ എന്ന ബോർഡും ഇവർ ഒരുക്കിയിട്ടുണ്ട്. തിരക്കുള്ള ബൈപ്പാസ് റോഡിലൂടെ കടന്നു പോകുന്നവർക്ക് മനം കുളിർപ്പിക്കുന്ന കാഴ്ചയാണ് പുഷ്പഗിരി ഒരുക്കിയിരിക്കുന്നത്.

എസ്.എച്ച്.ഓ ബി.കെ. സുനിൽ കൃഷ്ണൻ, ജോയിന്റ് ആർടിഓ ഡാനിയേൽ സ്റ്റീഫൻ, വി.എ. ഫൈസൽ, പി.കെ. ശുഭ, എം. സലിം, ഷെൽട്ടൻ വി റാഫേൽ എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *