ഷി ലോഡ്ജ് തുറക്കാത്ത നഗരസഭയ്ക്കെതിരെ മഹിളാ മോർച്ച പ്രതിഷേധം

Pathanamthitta Politics
Print Friendly, PDF & Email

തിരുവല്ല : ഉദ്ഘാടനം കഴിഞ്ഞ് രണ്ടുവർഷം പിന്നിട്ടിട്ടും അരക്കോടി രൂപയോളം ചെലവഴിച്ച് നിർമ്മിച്ച ഷീ ലോഡ്ജ് തുറന്നു കൊടുക്കാത്ത മുൻസിപ്പാലിറ്റിയുടെ സ്ത്രീവിരുദ്ധ പ്രവർത്തികൾക്കെതിരെ മഹിളാമോർച്ച തിരുവല്ല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവല്ല നഗരസഭ കവാടത്തിൽ ഉപരോധം സംഘടിപ്പിച്ചു. മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ്‌ സുജാത അധ്യക്ഷത വഹിച്ചു. ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി രാജ് പ്രകാശ് ഉത്ഘാടനം നിർവഹിച്ചു. ബിജെപി ജില്ല കമ്മിറ്റി അംഗം പ്രസന്ന സതീഷ് മുഖ്യപ്രഭാഷണം നടത്തി. ബിജെപി സംസ്ഥാന കൗൺസിൽ അംഗം ശ്രീദേവി താമരാക്ഷൻ, പാർലമെന്ററി പാർട്ടി ലീഡർ ശ്രീനിവാസൻ പുറയാറ്റ്, ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ്‌ രാജലക്ഷ്‌മി, മഹിളാമോർച്ച ജില്ലാ സെക്രട്ടറി ശാലിനി തുടങ്ങിയവർ സംസാരിച്ചു. മഹിളാമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി പ്രസീത, വൈസ് പ്രസിഡന്റ്‌ രാജശ്രീ, സെക്രട്ടറി കൃഷ്ണകുമാരി, ട്രഷർ ലക്ഷ്മിപ്രിയ, കൗൺസിലർമാരായ ഗംഗ രാധാകൃഷ്ണൻ , പൂജ ജയൻ, മിനി പ്രസാദ്, മായ സുനിൽ, അഞ്ജുഷ, മഹിളാഭാരവാഹികൾ ആയ ജയലക്ഷ്മി നിർമല നായർ, അർച്ചന, തുളസിഭായ്, ബിജെപിയുടെ ഭാരവാഹികൾ ആയ കണ്ണൻ മുത്തൂർ, രാജേഷ് കൃഷ്ണ, വൈശാഖ്, സുധീഷ്, മനോജ്‌ വെട്ടിക്കൽ,വിഷ്ണു നമ്പൂതിരി തുടങ്ങിയവർ പങ്കെടുത്തു.

@ സന്തോഷ് സദാശിവമഠം

Leave a Reply

Your email address will not be published. Required fields are marked *