കൈപ്പട്ടൂർ – റോഡ് സൈഡിലെ സ്റ്റോപ്പിൽ നിർത്തിയിട്ടിരുന്ന സ്വകാര്യബസിലേക്ക് ബൈക്ക് പാഞ്ഞു കയറി യുവാവ് മരിച്ചു. പത്തനംതിട്ട കൈപ്പട്ടൂർ ചാക്കശ്ശേരിയിൽ സി ബി അഖിൽ ( 33 ) ആണ് മരിച്ചത് . ഇന്നലെ രാത്രി 7 . 20 ന് കൈപ്പട്ടൂർ കുരിശു കവലയ്ക്ക് സമീപം വെച്ചായിരുന്നു അപകടം.
അടൂരിൽ നിന്നും പത്തനംതിട്ടയ്ക്ക് വന്ന സ്വകാര്യ ബസ്സ്, സ്റ്റോപ്പിൽ നിർത്തി ആളെ ഇറക്കുമ്പോൾ ഇറക്കം ഇറങ്ങി വന്ന ബൈക്ക് ആണ് ബസ്സിൽ ഇടിച്ചു കയറിയത് . തലയിടിച്ചു താഴെ വീണ യുവാവ് സംഭവസ്ഥലത്ത് വെച്ചു തന്നെ മരണപ്പെട്ടു . ആന്തരിക അവയവങ്ങൾ പുറത്ത് വന്ന നിലയിൽ നിലയിലായിരുന്നു. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി .
ഭാര്യ ആശ ,മകൻ വരുൺ



