തിരുവല്ല – പാലിയേക്കര പള്ളി – കാട്ടുക്കര റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബി ജെ പി തിരുവല്ല മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന റോഡ് ഉപരോധം കർഷകമോർച്ച സംസ്ഥാന സെക്രട്ടറി ശ്രീ സുരേഷ് ഓടക്കൽ ഉദ്ഘാടനം നിർവഹിച്ചു സംസാരിച്ചു. റോഡ് സഞ്ചാരയോഗ്യമാക്കുന്നതു വരെ തിരുവല്ല മുനിസിപ്പൽ കൗൺസിലിന്റെ അകത്തും പുറത്തും ശക്തമായ സമരപരിപാടികൾക്ക് കൗൺസിലർമാർ നേതൃത്വം നൽകുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. ബി ജെ പി തിരുവല്ല മുനിസിപ്പൽ പ്രസിഡന്റ് ശ്രീ രാജേഷ് കൃഷ്ണ അദ്ധ്യക്ഷത വഹിച്ചു. ബി ജെ പി പാർലമെന്റ് കാര്യ ലീഡർ ശ്രീ ശ്രീനിവാസ് പുറയാറ്റ് ആമുഖ പ്രഭാഷണം നടത്തി. നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ശ്രീ ജയൻ ജനാർദ്ദനൻ, സെക്രട്ടറി ശ്രീ പ്രവീൺ, ട്രഷറർ ശ്രീ ഗോപിദാസ്, കൗൺസിലർമാരായ ശ്രീമതി പൂജാ ജയൻ, ശ്രീ വിജയൻ തലവന, ശ്രീമതി മിനി പ്രസാദ്, ശ്രീ വിമൽ, ശ്രീമതി ഗംഗ രാധാകൃഷ്ണൻ, മുനിസിപ്പൽ വൈസ് പ്രസിഡന്റ് ശ്രീ പി ആർ രാജേഷ്,നോർത്ത് ഏരിയ പ്രസിഡന്റ് ശ്രീ സുധീഷ്, സൗത്ത് ഏരിയ വൈസ് പ്രസിഡന്റ് ശ്രീ സുഭാഷ് ചന്ദ്ര ബോസ്, ജനറൽ സെക്രട്ടറി ശ്രീ വൈശാഖ് കൃഷ്ണൻ, ശ്രീ വിഷ്ണു നമ്പൂതിരി, ശ്രീ ആശോക് ജി പ്രഭു എന്നിവർ സംസാരിച്ചു.


