മല്ലപ്പള്ളി – തിരുവല്ലയിൽ നിന്ന് ബെംഗളൂരുവിലേക്കു പോകുംവഴി ഐലൻഡ് എക്സ്പ്രസ് ട്രെയിനിന്റെ വാതിലിൽനിന്നു തെറിച്ചുവീണ് യുവാവ് മരിച്ചു. കീഴ്വായ്പൂർ പെരുമ്പാമാവ് പുത്തൻപുരയ്ക്കൽ ബോബൻ വർഗീസിന്റെ മകൻ തോമസ് പി.തോമസ് (ബിജോ -26) ആണ് മരിച്ചത്. സേലം ബൊമ്മുടി റെയിൽവേ സ്റ്റേഷനു സമീപത്തെ ധർമപുരിയിലയിരുന്നു അപകടം. ഇന്നലെ പുലർച്ചെ 2 മണിയോടെയാണ് അപകടം. എൻജിനീയറിങ് പഠനം കഴിഞ്ഞു ജോലിക്കായി പോവുകയായിരുന്നു. ചൊവ്വാഴ്ച രാത്രി ബന്ധുക്കൾ ബന്ധപ്പെട്ടിരുന്നു. സംസ്കാരം ഇന്ന് കീഴ്വായ്പ്പൂർ സെന്റ് തോമസ് മാർത്തോമാ ചർച്ചിൽ നടക്കും .


