പക്ഷിപ്പനി : വളർത്തുപക്ഷികളുടെ മുട്ട, ഇറച്ചി, കാഷ്ടം ഉപയോഗവും വിപണനവും കടത്തലും നിരോധിച്ചു

Kerala Alappuzha
Print Friendly, PDF & Email

ആലപ്പുഴ: ജില്ലയിൽ ചേന്നംപള്ളിപ്പുറം പഞ്ചായത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രഭവകേന്ദ്രത്തിൽ നിന്നും 10 കിലോമീറ്റർ ചുറ്റളവിൽ വരുന്ന സർവലൈൻസ് സോണിൽ ഉൾപ്പെടുന്ന ചേർത്തല തെക്ക്, തണ്ണീർമുക്കം, ചേർത്തല നഗരസഭ, പട്ടണക്കാട്, വയലാർ, ചേന്നംപള്ളിപ്പുറം, കടക്കരപ്പള്ളി, തുറവൂർ, തൈക്കാട്ടുശ്ശേരി, കുത്തിയതോട് എന്നീ തദ്ദേശ്ശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ താറാവ്, കോഴി, കാട, മറ്റു വളർത്തുപക്ഷികൾ ഇവയുടെ മുട്ട, ഇറച്ചി, കാഷ്ടം (വളം), ഫ്രോസൺ മീറ്റ് എന്നിവയുടെ ഉപയോഗവും വിപണനവും കടത്തലും ജൂലൈ 13 വരെ ജില്ല കളക്ടർ നിരോധിച്ചു. പ്രഭവ കേന്ദ്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ഇൻഫെക്ടഡ് സോണിൽ കള്ളിംഗ് പൂർത്തിയായി മൂന്ന് മാസത്തേക്ക് പക്ഷികളെ വളർത്തുന്നത് നിരോധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *