കോന്നി – ഊട്ടുപാറ സെൻ്റ് ജോർജ്ജ് ഹൈസ്കൂൾ നല്ലപാഠം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ വായനദിനവും, ലഹരിവിരുദ്ധ ദിനാഘോഷവും നടത്തി. പ്രസ്തുത പ്രോഗ്രാമിൽ കോന്നി പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ ശ്രീ. സി.എസ്. സോമൻ മുഖ്യ പ്രഭാഷണം നടത്തി. കുട്ടികളിൽ വായന ശീലം വളർത്തുവാനായി വിവിധ ദിനപത്രങ്ങൾ സ്കൂളിൽ ലഭമാകുന്നതിന് ആവശ്യമായ പദ്ധതി ( ലോക വായനയ്ക്കായി അല്പം സമയം ) ഉത്ഘാടനം ചെയ്തു. മീറ്റിംഗിൽ സ്കൂൾ മാനേജർ റവ. സജു തോമസ്, ഹെഡ്മിസ്ട്രസ്സ് ശ്രീമതി മീനു ആനീ ഡേവിഡ്, നല്ലപാഠം കോഡിനേറ്റർമാരായ ശ്രീമതി. ബിനി സാം, ശ്രീമതി. അമൃതാ സഞ്ജീവ്, പത്രം ഏജൻ്റ് ശ്രീ. സുനിൽ ഊട്ടുപാറ എന്നിവർ സംസാരിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞയും, ലഹരിയ്ക്ക് എതിരെ അവബോധം സൃഷ്ടിക്കുന്ന വിവിധ പ്രോഗ്രാമുകളും നടത്തപ്പെട്ടു.


