കോളജ് ഓഫ് ഇൻഡിജനസ് ഫുഡ് ടെക്നോളജിയിൽ പ്രിൻസിപ്പൽ നിയമനം

Pathanamthitta
Print Friendly, PDF & Email

കോന്നി കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡെവലപ്മെന്റിന്റെ ഉടമസ്ഥതയിലുളള കോളജ് ഓഫ് ഇൻഡിജനസ് ഫുഡ് ടെക്നോളജിയിൽ പ്രിൻസിപ്പൽ തസ്തികയിലേക്ക് ഒരു വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രതിമാസ വേതനം 60000 രൂപ. യോഗ്യത :ഫുഡ് ടെക്നോളജി /ഫുഡ് ടെക്നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ് വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും 15 വർഷത്തിൽ കുറയാത്ത അധ്യാപന പ്രവർത്തി പരിചയവും. മതിയായ യോഗ്യതയുളളവരുടെ അഭാവത്തിൽ 10 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും പരിഗണിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 31. വെബ്‌സൈറ്റ് : www.supplycokerala.com, www.cfrdkerala.in. ഫോൺ : 0468 2961144

Leave a Reply

Your email address will not be published. Required fields are marked *