ചാടിക്കയറി കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്ത കൊല്ലത്തെ സിപിഎം നേതാവ് ലൈംഗിക പീഡന കേസിൽ പ്രതി

Crime Kollam
Print Friendly, PDF & Email

കൊല്ലം: സിപിഎം നേതാവും പാർട്ടി അഭിഭാഷക സംഘടനയുടെ നേതാവും മുതിർന്ന അഭിഭാഷകനുമായ ഇ. ഷാനവാസ് ഖാനെതിരേ കൊല്ലം വെസ്റ്റ് പോലീസ് പീഡനത്തിന് കേസെടുത്തു. യുവ അഭിഭാഷകയുടെ പരാതിയിലാണ് നടപടി. കഴിഞ്ഞ 14 ന് വീട്ടിലേക്ക് വിളിച്ചു വരുത്തിയ യുവതിയെ ബലമായി ആലിംഗനം ചെയ്തുവെന്നാണ് പരാതി. യുവതി വിവരം ഭർത്താവിനോട് വിവരം പറയുകയും കേസുമായി മുന്നോട്ടു പോകാൻ ഒരുങ്ങുകയും ചെയ്തു. എന്നാൽ, രാഷ്ട്രീയക്കാരുടെ അടക്കം സമ്മർദം വന്നതിനാൽ ആദ്യം യുവതി പരാതി നൽകിയിരുന്നില്ല. ബാർ കൗൺസിൽ യോഗത്തിൽ വച്ച് പരസ്യമായി മാപ്പു പറയണമെന്ന യുവതിയുടെ ആവശ്യം ആദ്യം ഷാനവാസ്ഖാൻ അംഗീകരിച്ചു. കഴിഞ്ഞ 20 ന് അതിന് വേദിയും നിശ്ചയിച്ചു. എന്നാൽ, തക്ക സമയത്ത് ഇദ്ദേഹം കാലുമാറിയതോടെയാണ് യുവതി പരാതിയുമായി മൂന്നോട്ടു പോയത്.

നോട്ടറി അറ്റസ്‌റ്റേഷനുമായി ബന്ധപ്പെട്ടാണ് യുവതി ഷാനവാസ് ഖാന്റെ വീട്ടിൽ പോയത്. ഇദ്ദേഹം ബാർ കൗൺസിൽ ചെയർമാനായിരുന്നിട്ടുണ്ട്. നോട്ടറി അറ്റസ്‌റ്റേഷൻ ആവശ്യമുന്നയിച്ചപ്പോൾ വീട്ടിലേക്ക് ചെല്ലാൻ ഇദ്ദേഹം പറയുകയായിരുന്നു. ഗർഭിണിയായ യുവതി അവിടെ എത്തിയപ്പോൾ തന്നെ ഇഷ്ടപ്പെട്ടെങ്കിൽ കെട്ടിപ്പിടിച്ചു ഉമ്മ തരണം എന്ന് ആവശ്യപ്പെട്ടു. യുവതി വഴങ്ങാതെ വന്നപ്പോൾ ബലമായി കെട്ടിപ്പിടിച്ച് ചുംബിക്കുകയായിരുന്നു. വിവരം യുവതി വീട്ടിൽ അറിയിച്ചെന്ന് മനസിലാക്കിയ അഭിഭാഷകൻ പിറ്റേന്ന് രാവിലെ യുവതിയെ ഫോണിൽ വിളിച്ചു മാപ്പു പറഞ്ഞു. തന്റെ ഭാഗത്ത് തെറ്റില്ലാത്ത വിധമാണ് ഇയാളുടെ സംഭാഷണം. സഹോദരിയോടെന്നതു പോലെയാണ് കെട്ടിപ്പിടിച്ചത് എന്നാണ് ഇയാളുടെ വാദം. മോൾക്കെന്തോ തെറ്റിദ്ധാരണ സംഭവിച്ചുവെന്ന് പറഞ്ഞാണ് ഇയാൾ സംഭാഷണം തുടങ്ങൂന്നത്. ഞാൻ മോളോട് മോശമായി പെരുമാറിയെന്ന് വർമയോട് പറഞ്ഞു. മോശമായിട്ട് പെരുമാറാതെ അല്ലല്ലോ ഞാൻ പറഞ്ഞത് എന്ന് യുവതി തിരിച്ചു ചോദിക്കുന്നതും കേൾക്കാം.

കേസിൽ നിന്ന് അഭിഭാഷകനെ രക്ഷിക്കാൻ വലിയ രാഷ്ട്രീയ സമ്മർദം തന്നെ ഉണ്ടെന്ന് പറയുന്നു. നേരത്തേ കൊല്ലത്ത് ഗവ. പ്ലീഡർ മാനസിക പീഡനം മൂലം ആത്മഹത്യ ചെയ്തത് വലിയ വാർത്തയായിരുന്നു. ആ കേസ് അട്ടിമറിയുടെ വക്കിലാണ്.

Leave a Reply

Your email address will not be published. Required fields are marked *