അമ്മയുടെ പേരിൽ ഒരു മരം ; പരിസ്ഥിതി സംരക്ഷണത്തിന് പുതിയ മുഖവുമായി -ബിജെപി.

Pathanamthitta Kerala
Print Friendly, PDF & Email

പത്തനംതിട്ട – പരിസ്ഥിതി സംരക്ഷണ പ്രവർത്തനം ഓരോരുത്തരും ജീവിതത്തിന്റെ ഭാഗമായി മാറ്റണമെന്ന സന്ദേശം നൽകികൊണ്ട് കഴിഞ്ഞപരിസ്ഥിതി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിജി ഡൽഹിയിൽ സ്വന്തം അമ്മയുടെ പേരിൽ ഒരു മരം നട്ടു. തുടർന്ന് എല്ലാവരും അവരവരുടെ അമ്മയുടെ പേരിൽ ഒരു മരം നട്ടു പരിപാലിച്ചു സംരക്ഷിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
ഇതേറ്റെടുത്തു കൊണ്ട് ഡോ: ശ്യാമപ്രസാദ് മുഖർജിയുടെ അനുസ്മരണ പാക്ഷീകത്തിന്റെ ഭാഗമായി ജൂൺ 23മുതൽ ജൂലൈ 6 വരെയുള്ള തീയതികളിലായി ദേശീയ തലത്തിൽ ബിജെപി പ്രവർത്തകരും അനുഭവികളും സ്വന്തം അമ്മയുടെ പേരിൽ ഒരു മരം നട്ടു സംരക്ഷിക്കുന്ന പ്രവർത്തനം ഏറ്റെടുക്കുകയാണ്.

ഇതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിൽ 10000 വൃക്ഷ തൈകൾ നടുന്നതിന്റെ ജില്ലാ തല ഉത്ഘാടനം ജൂൺ 24 നു വൈകുന്നേരം 4മണിക്ക് ആറന്മുള ശബരി ബാലാശ്രമത്തിൽ മുൻ മിസ്സൊറാം ഗവർണറും ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗവുമായ കുമ്മനം രാജശേഖരൻ സ്വന്തം അമ്മയുടെ പേരിൽ ജില്ലയുടെ വൃക്ഷമായ പ്ലാവ് മരം നട്ടുകൊണ്ട് നിർവ്വഹിച്ചു.ജില്ലാ ഇൻചാർജ് പി ആർ ഷാജി അധ്യക്ഷത വഹിച്ചു ആറന്മുള മണ്ഡലം പ്രസിഡന്റ്‌ ദീപ ജി നായർ, ജനറൽ സെക്രട്ടറി ബൈജു കോട്ട, വൈസ് പ്രസിഡന്റ് കെ എസ് സുരേഷ് കുമാർ, സെക്രട്ടറി രഘുവരൻ പന്തളം മണ്ഡലം ജനറൽ സെക്രട്ടറി വിജയകുമാർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *