പന്തളം – കുവൈറ്റിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ച പത്തനംതിട്ട പന്തളം മുടിയൂർക്കോണം സ്വദേശി ആകാശ് ശശിധരൻ നായരുടെ സംസ്‌കാരം സ്വവസതിയിൽ നടന്നു. രാവിലെ 11 മുതൽ പൊതുദർശനം ആരംഭിച്ചതുമുതൽ ആയിരങ്ങളാണ് അന്തിമോപചാരമർപ്പിക്കാൻ എത്തിയത്. മന്ത്രി സജി ചെറിയാൻ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ആന്റോ ആന്റണി എം.പി, തുടങ്ങി സാമൂഹ്യ, മത, സാംസ്‌കാരിക മേഖലകളിലെ അനവധിപേർ അന്തിമോപചാരമർപ്പിക്കാൻ എത്തിയിരുന്നു. ജില്ലാ ഭരണകൂടത്തിനുവേണ്ടി അടൂർ ആർഡിഒ വി. ജയമോഹൻ അന്തിമോപചാരമർപ്പിച്ചു.



