റാന്നി – നാടിന്റെ വികസനപ്രവർത്തനങ്ങൾ നടപ്പാക്കുന്നതിന് രാഷ്ട്രീയത്തിന് അതീതമായി ഒന്നിക്കണമെന്ന് അഡ്വ. പ്രമോദ് നാരായൺ എം എൽ എ പറഞ്ഞു. സംസ്ഥാന മന്ത്രിസഭാ വാർഷികാഘോഷ പരി പാടികളുടെ ഭാഗമായി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയോട് അനുബന്ധിച്ചുള്ള പ്രചാരണ കലാജാഥ റാന്നിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ കേരളം, പുതിയ റാന്നി എന്ന വികസന സ്വപ്നം യാഥാർഥ്യ മാക്കാനുള്ള തീവ്രശ്രമമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.കാലങ്ങളായി പരിഹരി ക്കപ്പെടാതെ നിലനിന്നിരുന്ന ധാരാളം പരാതികൾ മന്ത്രിസഭാ വാർഷികത്തിന്റെ ഭാഗമായി നടത്തിവരുന്ന കരുതലും കൈത്താങ്ങും അദാലത്തിലൂടെ പരിഹരിക്കാൻ സാധിച്ചു. സംസ്ഥാന മന്ത്രിസഭാ വാർഷികം കേരളമാകെ ഒരു വലിയ ജന മുന്നേറ്റമായി സംഘടിപ്പിക്കുകയാണ്. ഈ ഉത്സവ വേളയിൽ എല്ലാവരും ഒത്തോരുമയോടെ സഹകരിക്കണമെന്നും എം എംഎൽഎ പറഞ്ഞു.
സന്തോഷ് പെരുമ്പെട്ടി, സംഘാടക സമിതി അംഗം ഉഷാകുമാരി , സാമൂഹിക, രാഷ്ട്രീയ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.


